സൗദിയിൽ മാർച്ച് 17 വരെ മഴയ്ക്ക് സാധ്യത

Update: 2024-03-13 05:15 GMT

രാജ്യത്തിന്റെ വിവിധ മേഖലകളിൽ 2024 മാർച്ച് 17, ഞായറാഴ്ച വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2024 മാർച്ച് 12-നാണ് സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഈ അറിയിപ്പ് പ്രകാരം, 2024 മാർച്ച് 13 മുതൽ 17 വരെ സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിൽ ഇടിയോട് കൂടിയ മഴ അനുഭവപ്പെടുന്നതാണ്. ഈ കാലയളവിൽ അസീർ, ജസാൻ, ഖാസിം, ഈസ്റ്റേൺ പ്രൊവിൻസ്, മദീന, ഹൈൽ, നോർത്തേൺ ബോർഡേഴ്‌സ് മുതലായ മേഖലകളിൽ സാമാന്യം ശക്തമായ മഴ ലഭിക്കാനിടയുണ്ട്.

ഈ മേഖലകളിൽ ആലിപ്പഴം പൊഴിയുന്നതിനും, പൊടിക്കാറ്റിനും സാധ്യതയുള്ളതായും, വെള്ളത്തിന്റെ പെട്ടന്നുള്ള കുത്തൊഴുക്കിന് സാധ്യതയുള്ളതായും അധികൃതർ അറിയിച്ചിട്ടുണ്ട്. തായിഫ്, മെയ്‌സൻ, അഥാം, അൽ ബാഹ, തബൂക് തുടങ്ങിയ പ്രദേശങ്ങളിലും സമാനമായ കാലാവസ്ഥ അനുഭവപ്പെടുന്നതിന് സാധ്യതയുണ്ട്.

ഈ സാഹചര്യത്തിൽ പൊതുജനങ്ങളോട് ജാഗ്രത പുലർത്താൻ സൗദി അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. വെള്ളപ്പൊക്കത്തിന് സാധ്യതയുള്ള ഇടങ്ങളിൽ നിന്ന് വിട്ട് നിൽക്കാനും, ജലാശയങ്ങളിൽ നീന്താൻ ഇറങ്ങരുതെന്നും സൗദി അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.

Tags:    

Similar News