സൗ​ദി ദേ​ശീ​യ ദി​നാ​ഘോ​ഷം; 17 ന​ഗ​ര​ങ്ങ​ളി​ൽ വ്യോ​മ​സേ​ന​യു​ടെ എ​യ​ർ​ഷോ

Update: 2024-09-19 13:25 GMT

സൗ​ദി അ​റേ​ബ്യ​യു​ടെ ദേ​ശീ​യ ദി​നാ​ഘോ​ഷം പ്ര​മാ​ണി​ച്ച്​ രാ​ജ്യ​ത്തെ 17 ന​ഗ​ര​ങ്ങ​ളി​ൽ വ്യോ​മ​സേ​ന​യു​ടെ എ​യ​​ർ​ഷോ അ​ര​ങ്ങേ​റും. 94-ാം ദേ​ശീ​യ ദി​നം (സെ​പ്​​റ്റംബ​ർ 23) ആ​ഘോ​ഷി​ക്കാ​ൻ വി​പു​ല​വും വ​ർ​ണ​ശ​ബ​ള​വു​മാ​യ ഒ​രു​ക്ക​മാ​ണ്​​ ഇ​ത്ത​വ​ണ​യും സൗ​ദി പ്ര​തി​രോ​ധ മ​​ന്ത്രാ​ല​യ​ത്തി​ന്​ കീ​ഴി​ൽ പൂ​ർ​ത്തി​യാ​ക്കി​യി​രി​ക്കു​ന്ന​ത്. രാ​ജ്യ​ത്തെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ വി​വി​ധ പ​രി​പാ​ടി​ക​ളും പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി വ്യോ​മ​സേ​ന രം​ഗ​ത്തു​ണ്ടാ​വും. എ​ഫ്-15, ടൊ​ർ​ണാ​ഡോ, ടൈ​ഫൂ​ൺ വി​മാ​ന​ങ്ങ​ളാ​ണ്​ ആ​കാ​ശ​ത്ത്​ വി​സ്​​മ​യം തീ​ർ​ക്കു​ക. ഇ​തി​ന്​ പു​റ​മെ നി​ര​വ​ധി എ​യ​ർ ബേ​സു​ക​ളി​ൽ ഗ്രൗ​ണ്ട് ഷോ​ക​ളും ന​ട​ക്കും. വ്യോ​മ​സേ​ന​യു​ടെ ‘സൗ​ദി ഫാ​ൽ​ക്ക​ൺ​സ് ടീം’ ​ആ​ണ്​ അ​ഭ്യാ​സ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ക.

ബു​ധ​നാ​ഴ്​​ച (സെ​പ്​​റ്റം. 18) ഖ​ഫ്​​ജി കോ​ർ​ണീ​ഷി​ൽ വൈ​കീ​ട്ട്​ 4.30 നും ​ജു​ബൈ​ലി​ലെ അ​ൽ ഫ​നാ​തീ​ർ കോ​ർ​ണീ​ഷി​ൽ വൈ​കീ​ട്ട്​ 5.05 നും ​അ​​ര​ങ്ങേ​റി​യ വ്യോ​മാ​ഭ്യാ​സ പ്ര​ക​ട​ന​ങ്ങ​ളോ​ടെ ഒ​ക്​​ടോ​ബ​ർ ര​ണ്ടു​വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന എ​യ​ർ​ഷോ പ​രി​പാ​ടി​ക​ൾ​ക്ക്​ തു​ട​ക്ക​മാ​യി. വ്യാ​ഴാ​ഴ്​​ച (സെ​പ്റ്റം. 19) അ​ൽ ഖോ​ബാ​റി​ലെ കി​ങ്​ അ​ബ്​​ദു​ല്ല പ​രി​സ്ഥി​തി പാ​ർ​ക്കി​ലും അ​ൽ​അ​ഹ്​​സ​യി​ലെ കി​ങ്​ അ​ബ്​​ദു​ല്ല റോ​ഡി​ലും വൈ​കീ​ട്ട്​ 4.30 നും ​ദ​മ്മാം ഈ​സ്​​റ്റ്​ കോ​ർ​ണി​ഷി​ൽ വൈ​കീ​ട്ട്​ അ​ഞ്ചി​നും എ​യ​ർ​ഷോ​ക​ൾ ഉ​ണ്ടാ​വും. ജി​ദ്ദ​യി​ൽ ബു​ധ​ൻ, വ്യാം, ​വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ വൈ​കീ​ട്ട്​ അ​ഞ്ചി​ന്​ ക​ട​ൽ​ത്തീ​ര​ത്താ​ണ് പ്ര​ദ​ർ​ശ​നം. റി​യാ​ദി​ൽ സെ​പ്തം​ബ​ർ 22, 23 തീ​യ​തി​ക​ളി​ൽ കൈ​റോ​വാ​ൻ ഡി​സ്​​ട്രി​ക്​​റ്റി​ലെ ഉ​മ്മു അ​ജ്‌​ലാ​ൻ പാ​ർ​ക്കി​ൽ വൈ​കീ​ട്ട്​ 4.30ന് ​ആ​യി​രി​ക്കും.

സെ​പ്റ്റം​ബ​ർ 22, 23 തീ​യ​തി​ക​ളി​ൽ ഖ​മീ​സ് മു​ഷൈ​ത് (ബോ​ളി​വാ​ർ​ഡ് - തം​നി​യ - സ​റാ​ത് ഉ​ബൈ​ദ), അ​ബ്​​ഹ (കി​ങ്​ ഖാ​ലി​ദ് റോ​ഡ് - ആ​ർ​ട്ട് സ്ട്രീ​റ്റ്), അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ സ​ഉൗ​ദ് പാ​ർ​ക്ക്, അ​മീ​ർ ഹു​സാം ബി​ൻ സ​ഉൗ​ദ് പാ​ർ​ക്ക്, അ​ൽ​ബാ​ഹ​യി​ലെ റ​ഗ​ദാ​ൻ ഫോ​റ​സ്​​റ്റ്​ എ​ന്നി​വി​ട​ങ്ങ​ളി​ൽ വൈ​കീ​ട്ട്​ അ​ഞ്ചി​ന്​​ ഷോ​ക​ൾ അ​ര​ങ്ങേ​റും. ജി​സാ​ൻ കോ​ർ​ണി​ഷ്, കി​ങ്​ ഫൈ​സ​ൽ റോ​ഡ്, ത​ബൂ​ക്കി​ലെ അ​മീ​ർ ഫ​ഹ​ദ് ബി​ൻ സു​ൽ​ത്താ​ൻ പാ​ർ​ക്ക്, ത്വാ​ഇ​ഫി​ലെ അ​ൽ​റു​ദ്ദാ​ഫ് പാ​ർ​ക്ക്, അ​ൽ​ശി​ഫ, അ​ൽ​ഹ​ദ എ​ന്നി​വി​ട​ങ്ങ​ൾ സെ​പ്റ്റം​ബ​ർ 22, 23 തീ​യ​തി​ക​ളി​ൽ വൈ​കീ​ട്ട്​ 5.30ന് ​എ​യ​ർ ഷോ​ക്ക് സാ​ക്ഷി​യാ​കും. സെ​പ്റ്റം​ബ​ർ 24ന് ​ന​ജ്‌​റാ​നി​ലെ കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ് പാ​ർ​ക്കി​ലും അ​ൽ ജ​ല​വി ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ് പാ​ർ​ക്കി​ലും വൈ​കീ​ട്ട്​ അ​ഞ്ചി​നും അ​ൽ ഖ​ർ​ജി​ൽ വൈ​കീ​ട്ട്​ 4.30 നും ​ഷോ​ക​ൾ ന​ട​ക്കും. സെ​പ്റ്റം​ബ​ർ 26, 27 തീ​യ​തി​ക​ളി​ൽ അ​ൽ ഖോ​ബാ​റി​ലെ വാ​ട്ട​ർ ഫ്ര​ണ്ടി​ലും സെ​പ്റ്റം​ബ​ർ 30ന് ​ഹ​ഫ​ർ അ​ൽ​ബാ​ത്വി​നി​ലെ ഹാ​ല മാ​ളി​ന​ടു​ത്തും ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് വൈ​കീ​ട്ട്​ 4.30ന് ​അ​ൽ​ജൗ​ഫ്​ സ​കാ​ക്ക പ​ബ്ലി​ക് പാ​ർ​ക്കി​ലും എ​യ​ർ​ഷോ​ക​ൾ വി​സ്​​മ​യ​പ്ര​പ​ഞ്ചം ഒ​രു​ക്കും.

റി​യാ​ദ്, ജി​ദ്ദ, ജു​ബൈ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലും നി​ര​വ​ധി നാ​വി​ക താ​വ​ള​ങ്ങ​ളി​ലും റോ​യ​ൽ സൗ​ദി നേ​വി നി​ര​വ​ധി ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ ഒ​രു​ക്കും. റി​യാ​ദി​ലെ ദ​റ​ഇ​യ ഗേ​റ്റി​ൽ സൈ​ക്കി​ൾ യാ​ത്ര​ക്കാ​രു​ടെ മാ​ർ​ച്ച് സം​ഘ​ടി​പ്പി​ക്കും. ജി​ദ്ദ​യി​ൽ നാ​വി​ക ക​പ്പ​ലു​ക​ളു​ടെ ഷോ, ‘​സ​ഖ്​​ർ അ​ൽ​ബ​ഹ​ർ’ വി​മാ​ന​ങ്ങ​ളു​ടെ എ​യ​ർ ഷോ, ​ഡൈ​വേ​ഴ്‌​സ് ലാ​ൻ​ഡി​ങ്​ ഓ​പ​റേ​ഷ​ൻ, സൈ​നി​ക വാ​ഹ​ന​ങ്ങ​ളു​ടെ മാ​ർ​ച്ച്, നാ​വി​ക​സേ​ന ര​ക്ത​സാ​ക്ഷി​ക​ളു​ടെ മ​ക്ക​ൾ അ​ണി​നി​ര​ക്കു​ന്ന മാ​ർ​ച്ച്​ എ​ന്നി​വ​യു​ണ്ടാ​കും. കൂ​ടാ​തെ ആ​യു​ധ​ങ്ങ​ളു​ടെ​യും ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ​യും പ്ര​ദ​ർ​ശ​ന​വും ‘ഹി​സ് മ​ജ​സ്​​റ്റി’ ക​പ്പ​ലു​ക​ളു​ടെ രാ​ത്രി പ്ര​ദ​ർ​ശ​ന​വും സം​ഘ​ടി​പ്പി​ക്കും. ‘സ​ഖ്​​ർ അ​ൽ​ജ​സീ​റ ഏ​വി​യേ​ഷ​ൻ മ്യൂ​സി​യം’ ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തി​ൽ വി​വി​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കും. ച​രി​ത്ര​വും സം​സ്​​കാ​ര​വും വി​നോ​ദ​വും സ​മ​ന്വ​യി​പ്പി​ക്കു​ന്ന സ​മ്പ​ന്ന​മാ​യ അ​നു​ഭ​വം ആ​സ്വ​ദി​ക്കാ​ൻ എ​ല്ലാ​വ​ർ​ക്കും അ​വ​സ​രം ന​ൽ​കും. സെ​പ്​​റ്റം​ബ​ർ 21, 22, 23 തീ​യ​തി​ക​ളി​ൽ വൈ​കീ​ട്ട്​ 4.30 മു​ത​ൽ രാ​ത്രി 11 വ​രെ മൂ​ന്ന്​ ദി​വ​സ​ത്തേ​ക്ക് മ്യൂ​സി​യം സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി തു​റ​ക്കും.

Tags:    

Similar News