സൗദിയിൽ ഏപ്രിൽ 27 വരെ വിവിധ മേഖലകളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത

Update: 2023-04-24 07:45 GMT

സൗദിയുടെ വിവിധ മേഖലകളിൽ ഏപ്രിൽ 27, വ്യാഴാഴ്ച വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഈ അറിയിപ്പ് പ്രകാരം, ഏപ്രിൽ 24, തിങ്കളാഴ്ച മുതൽ ഏപ്രിൽ 27 വരെ സൗദി അറേബ്യയുടെ ഒട്ടുമിക്ക മേഖലകളിലും ഇടിയോട് കൂടിയ മഴ ലഭിക്കുന്നതിന് സാധ്യതയുണ്ട്.

ഈ കാലയളവിൽ അസിർ, അൽ ബാഹ, ജസാൻ, മക്ക, നജ്റാൻ, അൽ ഖാസിം, റിയാദ്, ഹൈൽ മുതലായ പ്രദേശങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റിന് സാധ്യതയുണ്ട്. ഇത് മൂലം ഈ മേഖലകളിൽ അന്തരീക്ഷത്തിൽ പൊടി ഉയരുന്നതിനും കാഴ്ച മറയുന്നതിനും സാധ്യതയുണ്ട്. ഈ മേഖലകളിൽ ശക്തമായ മഴ ലഭിക്കുന്നതിനും, ആലിപ്പഴം പൊഴിയുന്നതിനും സാധ്യതയുണ്ട്.

തബൂക് മേഖലയിൽ തിങ്കളാഴ്ച മഴ അനുഭവപ്പെടാനിടയുണ്ടെന്നും, മദീനയിൽ തിങ്കൾ, ചൊവ്വ ദിനങ്ങളിൽ മഴ ലഭിക്കാനിടയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകിയിട്ടുണ്ട്. മക്ക, തബൂക്, അൽ ജൗഫ്, നോർത്തേൺ ബോർഡേഴ്‌സ് മേഖലകളിൽ ശക്തമായ കാറ്റിനൊപ്പം ആലിപ്പഴം പൊഴിയുന്നതിനും, ഇടിയോട് കൂടിയ ശക്തമായ മഴ ലഭിക്കുന്നതിനും സാധ്യതയുണ്ട്.

Tags:    

Similar News