സൗദിയിൽ ദിനംപ്രതിയുള്ള മദീന ബസ് സർവീസുകൾ പുനരാരംഭിച്ചു

Update: 2023-04-24 07:15 GMT

സൗദിയിൽ മദീന ബസ് പദ്ധതിയുടെ കീഴിൽ പ്രവർത്തിക്കുന്ന ദിനംപ്രതിയുള്ള സിറ്റി ബസ് സർവീസുകൾ 2023 ഏപ്രിൽ 22 മുതൽ പുനരാരംഭിച്ചതായി അധികൃതർ അറിയിച്ചു. മദീന റീജിയൻ ഡവലപ്‌മെന്റ് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ദിനവും രാവിലെ 6 മണിമുതൽ 10 മണിവരെയാണ് ഈ ബസുകൾ സർവീസ് നടത്തുന്നത്. മദീനയുടെ എല്ലാ മേഖലകളെയും ബന്ധിപ്പിച്ച് കൊണ്ട് 98 ബസ് സ്റ്റേഷനുകളെ ഉൾപ്പെടുത്തി അഞ്ച് ട്രാക്കുകളിലൂടെയാണ് ഈ ബസുകൾ സർവീസ് നടത്തുന്നത്.

  • 'അൽ ഹറമൈൻ ട്രെയിൻ - പ്രൊഫറ്റ്‌സ് മോസ്‌ക്' ട്രാക്കിലെ ബസുകൾ ഓരോ 60 മിനിറ്റ് ഇടവേളകളിലാണ് സർവീസ് നടത്തുന്നത്. ഈ ട്രാക്കിൽ മൂന്ന് സ്റ്റേഷനുകളാണുള്ളത്.
  • 'പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് എയർപോർട്ട് - പ്രൊഫറ്റ്‌സ് മോസ്‌ക്' ട്രാക്കിലെ ബസുകൾ ഓരോ 30 മിനിറ്റ് ഇടവേളയിലും സർവീസ് നടത്തുന്നതാണ്. ഈ ട്രാക്കിൽ 2 സ്റ്റേഷനുകളാണുള്ളത്.
  • 34 സ്റ്റേഷനുകളുള്ള 'തൈബാഹ് യൂണിവേഴ്‌സിറ്റി - അൽ ആലിയ മാൾ' ട്രാക്കിൽ ഓരോ 15 മിനിറ്റിലും ബസ് സർവീസ് നടത്തുന്നതാണ്.
  • 38 സ്റ്റേഷനുകളുള്ള 'മീഖത് - അൽ ഖാലിദിയ' ട്രാക്കിൽ ഓരോ 15 മിനിറ്റിലും ബസ് സർവീസ് നടത്തുന്നതാണ്.
  • 21 സ്റ്റേഷനുകളുള്ള 'അൽ ഖസ്വാ - സവാദ് അൽ ഷുഹാദാ' ട്രാക്കിൽ ഓരോ 20 മിനിറ്റിലും ബസ് സർവീസ് നടത്തുന്നതാണ്.

Similar News