സൗദിഅറേബ്യൻ അസീർ ജയിലിൽ 71 ഇന്ത്യക്കാർ, ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് പ്രധിനിധി സംഘം ജയിൽ സന്ദർശിച്ചു

Update: 2022-09-10 08:57 GMT



സൗദിഅറേബ്യയിലെ അസീറിലെ വിവിധ ജയിലുകളിലായി 71 ഇന്ത്യക്കാർ തടവുശിക്ഷ അനുഭവിക്കുന്നതായി ഇന്ത്യൻ കോൺസുലേറ്റ് സംഘം പ്രതിനിധികൾ കണ്ടെത്തി. മദ്യം, മയക്കുമരുന്ന് എന്നീ ഉത്പന്നങ്ങൾ കടത്തിയ കാരണങ്ങൾക്കാണ് ഭൂരിഭാഗമാളുകളും ശിക്ഷയനുഭവിക്കുന്നത്.

എന്നാൽ മദ്യലഹരിയിൽ മത൭൧ ഇന്ത്യൻസ് ഇൻ സൗദി arabianവികാരം വ്രണപ്പെടുന്ന രീതിയിൽ വീഡിയോ പ്രചരിച്ചവർ പോലും ഇക്കൂട്ടത്തിലുണ്ട്. ഉത്തരേന്ത്യാക്കാരായ നാല് പേരാണ് വീഡിയോ പ്രചാരണത്തിന്റെ പേരിൽ ശിക്ഷയനുഭവിക്കുന്നത്. അതേസമയം മോഷണം, സാമ്പത്തിക തട്ടിപ്പ്, സ്ത്രീകളോട് അപമര്യാദയായി പെരുമാറൽ തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഉൾപെട്ടിട്ടുള്ളവരും ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നുണ്ട് .

ജീസാൻ, ഖമീസ് മുശൈത് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന കള്ളക്കടത്തു സംഘത്തിന്റെ ചതിയിൽപ്പെടുന്നവർ ഏറെയാണ്. ഒരിനം ചെടിയിൽ നിന്നും ഉല്പാദിപ്പിക്കുന്ന ഗാത്ത് എന്ന ലഹരിവസ്തു കടത്തുവാൻ ഈ സംഘം വിവിധ ആളുകളെ ചതിയിൽപെടുത്തുണ്ട്. ഡ്രൈവിങ്ങിൽ പ്രവർത്തിപരിചയവും, ലൈസെൻസുമുള്ള ആളുകളെ നാട്ടിൽ നിന്നും ഫ്രീ വിസയിൽ കൊണ്ടുവന്ന് അവരുടെ പേരുകളിൽ വാഹനങ്ങൾ വാടകക്ക് എടുത്തുകൊണ്ട് ഡ്രൈവർമാർ അറിയാതെ ജിദ്ദ, റിയാദ് എന്നിവിടങ്ങളിലേക്ക് ഗാത്ത കടത്തിയതിന്റെ പേരിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ഡ്രൈവർമാരും ഇക്കൂട്ടത്തിലുണ്ട്.

വാഹനങ്ങളിൽ രഹസ്യ അറകൾ സൃഷ്ടിച്ചുകൊണ്ടാണ് ഇത്തരം കള്ളക്കടത്തുകൾ നടത്തുന്നത്. കള്ളക്കടത്തു കേസിലെ ശിക്ഷാകാലാവധി അവസാനിചച്ചിട്ടുംട്ടും, കള്ളക്കടത്തു സംഘങ്ങൾ ചെയ്ത ഇത്തരം നാശനഷ്ടങ്ങളുടെ പേരിൽ വാഹനം വാടകക്ക് നൽകുന്ന കമ്പനികൾ ചുമത്തിയ 25 ലക്ഷം രൂപയ്‌ക് തത്തുല്യമായ നഷ്ടപരിഹാരം നൽകാത്തതിന്റെ പേരിൽ വർഷങ്ങളായി ജയിൽ ശിക്ഷ അനുഭവിക്കുന്നവരും ഇവിടെയുണ്ട്.

കോൺസുലേറ്റ് പ്രതിനിധികളുടെ ശ്രമഫലമായി, രണ്ടു ജയിലുകളിൽ നിന്നായി ശിക്ഷാകാലാവധിയാവസാനിച്ച 13 ഇന്ത്യക്കാരെ നാട്ടിലേക്ക് മടക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ചിട്ടുണ്ട്. അതേസമയം, നാടുകടത്തൽ കേന്ദ്രത്തിൽ കഴിയുന്നവർക്ക് ഔട്ട് പാസ് നൽകുന്നതിനുള്ള നടപടികളും സംഘം സ്വീകരിച്ചു. ജയിലിലെ ഇന്ത്യക്കാരുടെ വിവിധ ആവശ്യങ്ങൾ സംഘം ജയിൽ അധികൃതരുടെ ശ്രദ്ധയില്പെടുത്തുകയും, ആവശ്യമായ നടപടിക്രമങ്ങൾ സ്വീകരിക്കാമെന്ന് അധികൃതർ കോൺസുലേറ്റ് സംഘത്തിന് ഉറപ്പും നൽകിയിട്ടുണ്ട്.

Tags:    

Similar News