ടെർമിനലുകൾക്ക് പിന്നോടിയായി റിയാദ് വിമാനത്താവളത്തിലെ ഓപറേഷൻ കൗണ്ടറുകളും മാറ്റുന്നു

Update: 2022-12-08 11:06 GMT


റിയാദ് : എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് എന്നിവയുടെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഓപറേഷൻ കൗണ്ടറുകൾ മാറ്റി സ്ഥാപിക്കുന്നു. വിമാനത്താവളത്തിൽ അന്താരാഷ്ട്ര വിമാന സർവിസുകൾ ഓപറേറ്റ് ചെയ്യുന്ന ടെർമിനലുകളിലുണ്ടായ മാറ്റത്തിന് അനുസരിച്ചാണ് തങ്ങളുടെയും കൗണ്ടറുകൾ മാറ്റുന്നതെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചു.

രണ്ടാം നമ്പർ ടെർമിനലിലേക്കാണ് ഓപറേഷൻ കൗണ്ടർ മാറ്റി സ്ഥാപിക്കുന്നത്. ഈ മാസം 12 ന് ഉച്ചക്ക് 12 മുതൽ മാറ്റം നിലവിൽ വരും. ഇതനുസരിച്ച് 12-ാം തീയതിയിലെ മുംബൈ-റിയാദ്-ഡൽഹി വിമാനം രണ്ടാം ടെർമിനലിൽനിന്നാണ് ഓപറേറ്റ് ചെയ്യപ്പെടുക. എന്നാൽ അന്ന് തന്നെ ഷെഡ്യൂൾ ചെയ്തിരിക്കുന്ന ഹൈദരാബാദ്-റിയാദ്-മുംബൈ വിമാനം ഒന്നാം നമ്പർ ടെർമിനലിൽ നിന്നാണ് യാത്രക്കാരെ സ്വീകരിച്ച് സർവിസ് നടത്തുക.

Tags:    

Similar News