സ്കൂൾ ബസ് മറിഞ്ഞ് അപകടം ; രണ്ട് വിദ്യാർത്ഥികൾ മരിച്ചു

Update: 2022-11-03 10:13 GMT


റിയാദ് : സൗദി അറേബ്യയിലെ അൽ ഖസീം പ്രവിശ്യയിൽ സ്കൂൾ വാഹനം മറിഞ്ഞ് രണ്ട് വിദ്യാർത്ഥികൾ മരിച്ചു.സ്‌കൂൾ വിട്ട് വീടുകളിലേക്ക് മടങ്ങുകയായിരുന്ന വിദ്യാർത്ഥികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപെട്ടത്. സ്കൂൾ ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.പടിഞ്ഞാറൻ അൽ ഖസീമിലെ ബദായയിലുള്ള അൽ ദബ്താൻ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികളാണ് അപകടത്തിൽ പെട്ടത്. 


അല്‍ ഖസീമില്‍ സ്‍കൂള്‍ വിട്ട ശേഷം ദറഇയയിലെ മസ്‌ക ഗ്രാമത്തിലെ വീടുകളിലേക്ക് മടങ്ങുന്നതിനിടെ വിദ്യാർത്ഥികൾ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. വിദ്യാർഥികളിൽ ഗുരുതരമായി പരിക്കേറ്റ ഒരാൾ സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. പരിക്കേറ്റ രണ്ടാമൻ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.

Similar News