വാഹനങ്ങളുടെ ചില്ലു തകർത്ത് മോഷണം ; സൗദി പൗരനടക്കം മൂന്ന് പേർ പിടിയിൽ

Update: 2022-11-01 06:32 GMT


റിയാദ് : സൗദി അറേബ്യയിൽ വാഹനങ്ങളുടെ ചില്ലുകള്‍ തകര്‍ത്ത് വിലപിടിച്ച വസ്തുക്കള്‍ കൊള്ളയടിക്കുന്ന സംഘം പിടിയിൽ. ജിദ്ദ പൊലീസാണ് നഗരത്തിൽ നിന്ന് മൂന്നംഗ സംഘത്തെ പിടികൂടിയത്. സൗദി പൗരൻ അടങ്ങുന്ന സംഘമാണ് പിടിയിലായിരിക്കുന്നത്. സംഘത്തിലുള്ള രണ്ടു പേര്‍ യമനി പൗരന്മാരാണ്. മുന്തിയ ഇനം വാഹനങ്ങൾ തിരഞ്ഞുപിടിച്ച് വിലപിടിപ്പുള്ള വസ്തുക്കൾ കവർച്ച ചെയ്യലാണ് സംഘത്തിന്റെ രീതി.ചില്ലുകൾ തകർത്ത് വാഹനങ്ങളിൽ നിന്ന് മോഷണം പതിവായതോടെ ആളുകൾ പരാതിയുമായെത്തുകയായിരുന്നു. തുടർന്ന് സംഘത്തെ പിടികൂടുകയായിരുന്നു. നിയമ നടപടികള്‍ക്ക് പ്രതികള്‍ക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു.

Similar News