സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മരിച്ച മലപ്പുറം സ്വദേശികളുടെ മൃതദേഹങ്ങൾ റിയാദിൽ സംസ്‍കരിച്ചു

Update: 2022-10-12 10:52 GMT


റിയാദ് : സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മരിച്ച മലപ്പുറം സ്വദേശികളുടെ മൃതദേഹങ്ങൾ സംസ്‍കരിച്ചു. മലപ്പുറം മഞ്ചേരി, വള്ളിക്കാപ്പറ്റ സ്വദേശി വെള്ളക്കാട്ട് ഹുസൈൻ (29), സഹോദരി ഭർത്താവ് മക്കരപ്പറമ്പ് കാച്ചിനിക്കാട് സ്വദേശി ചെറുശ്ശോല ഇഖ്ബാല്‍ (44) എന്നിവരുടെ മൃതദേഹങ്ങളാണ് സംസ്കരിച്ചത്. ഹുറയ്മല പട്ടണത്തിൽനിന്ന് മദീന സന്ദർശനത്തിന് പുറപ്പെട്ട സ്ത്രീകളും കുട്ടികളും ഉൾപ്പെട്ട 13 പേർ സഞ്ചരിച്ച വാൻ അപകടത്തിൽ പെടുകയായിരുന്നു. സൗദി അറേബ്യയിലെ ഖസീമിൽ അൽറാസ് പട്ടണത്തിന് സമീപം സബ്ഹാനിയിൽ വച്ച് അപകടമുണ്ടായതിനെത്തുടർന്ന് ഹുസൈനും ഇഖ്ബാലും മരിക്കുകയായിരുന്നു . റിയാദിന് സമീപം ഹുറയ്മല പട്ടണത്തിൽ ഇരുവരെയും ഖബറടക്കി. അപകടത്തിൽനിന്ന് പരിക്കുകളോടെ രക്ഷപ്പെട്ട ഹുസൈന്റെ ഭാര്യ ഫസീലയും ഒന്നര വയസ്സുള്ള കുഞ്ഞും നാട്ടിലേക്ക് മടങ്ങി.

Similar News