ഉറങ്ങിക്കിടന്ന മാതാവിനെ കുത്തിക്കൊലപ്പെടുത്തിയ പ്രതിയായ മകന്റെ വധശിക്ഷ നടപ്പാക്കി സൗദി കോടതി

Update: 2022-10-06 11:46 GMT

റിയാദ് : സൗദി അറേബ്യയില്‍ ഉറങ്ങിക്കിടന്ന മാതാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മകന്റെ വധശിക്ഷ നടപ്പാക്കി. സൗദി വനിതയായ ഹുദൈദ ബിന്‍ത് ഉവൈദ് അല്‍ശാബഹിയെ കുത്തിക്കൊലപ്പെടുത്തിയ കേസിലാണ് മകന്‍ മുഹമ്മദ് ബിന്‍ അതിയ്യത്തുല്ല ബിന്‍ അംരി അല്‍ഹര്‍ബിക്ക് വധശിക്ഷ വിധിച്ചത്. ഉറങ്ങിക്കിടക്കവേ സ്വന്തം മാതാവിനെ കുത്തിക്കൊലപ്പെടുത്തിയ സൗദി പൗരന് വധശിക്ഷ മക്കയിൽ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

സമാനരീതിയില്‍ മറ്റൊരു കൊലപാതക കേസിൽ ഞായറാഴ്ച രാജ്യത്ത് വധശിക്ഷ നടപ്പാക്കിയിരുന്നു. പതിനൊന്നു വയസ്സുള്ള പെണ്‍കുട്ടിയെ കുത്തിക്കൊലപ്പെടുത്തിയ വീട്ടുജോലിക്കാരിയുടെ വധശിക്ഷയാണ് സൗദി അറേബ്യയില്‍ നടപ്പിലാക്കിയത്. റിയാദ് ഹയ്യുലബനിലെ അല്‍നസര്‍ റോഡില്‍ താമസിക്കുന്ന സൗദി പൗരന്റെ മകള്‍ നവാല്‍ അല്‍ഖര്‍നിയെ എത്യോപ്യന്‍ വീട്ടുജോലിക്കാരി ഫാത്തിമ കുത്തിക്കൊലപ്പെടുത്തിയ കേസിൽ മുഹമ്മദ് അസഫയുടെ വധശിക്ഷ നടപ്പാക്കിയിരുന്നു.

Similar News