ദോഹ ഹോർട്ടികൾച്ചറൽ എക്‌സ്‌പോയുടെ വളണ്ടിയർ രജിസ്‌ട്രേഷൻ പൂർത്തിയായി

Update: 2023-08-08 06:56 GMT

ഹോർട്ടി കൾച്ചറൽ എക്‌സ്‌പോയുടെ വളണ്ടിയർ രജിസ്‌ട്രേഷൻ പൂർത്തിയായി. ദിവസങ്ങൾക്കുള്ളിൽ അൻപതിനായിരത്തിലേറെ പേരാണ് രജിസ്റ്റർ ചെയ്തത്. ആകെ 2,200 പേർക്കാണ് അവസരം.

ഈ മാസം മൂന്നാം തീയതിയാണ് ദോഹ എക്‌സ്‌പോയ്ക്ക് വളണ്ടിയർ ആകാനുള്ള രജിസ്‌ട്രേഷൻ തുടങ്ങിയത്. അഞ്ച് ദിനങ്ങൾ കൊണ്ട് തന്നെ പ്രതീക്ഷിച്ചതിലും വലിയ പ്രതികരണമാണ് ഉണ്ടായത്. രജിസ്‌ട്രേഷൻ അവസാനിച്ചതായി സോഷ്യൽ മീഡിയ വഴി എക്‌സ്‌പോ അധികൃതർ അറിയിക്കുകയായിരുന്നു. രജിസ്റ്റർ ചെയ്തവരിൽ നിന്ന് ഇൻറർവ്യൂവിലൂടെ 2200 പേരെയാണ് റിക്രൂട്ട് ചെയ്യുക. ഒക്ടോബർ 2 മുതൽ 2024 മാർച്ച് 28 വരെ നീളുന്ന മേളയിൽ ഇവരുടെ സേവനം പ്രയോജനപ്പെടുത്തും.

ശരാശരി ആഴ്ചയിൽ രണ്ട് ദിവസമെന്ന് നിലയിൽ ഒരാൾ 45 ഷിഫ്റ്റിൽ സേവനം അനുഷ്ടിക്കണം. 6 മുതൽ 8 മണിക്കൂർ വരെയാണ് ഒരു ഷിഫ്റ്റിലെ സമയം. അക്രഡിറ്റിഷേൻ, ടിക്കറ്റിങ്, ഇവൻറ്‌സ്, മീഡിയ ബ്രോഡ്കാസ്റ്റ് തുടങ്ങി വിവിധ മേഖലകളിൽ ആയാണ് വളണ്ടിയർമാരെ നിയോഗിക്കുന്നത്.

Tags:    

Similar News