വി​ശ​പ്പ​ക​റ്റി ഖ​ത്ത​ർ റെ​ഡ് ക്ര​സ​ന്റ്; ​18 രാ​ജ്യ​ങ്ങ​ളി​ൽ ഭ​ക്ഷ്യ വി​ത​ര​ണം

Update: 2024-03-27 09:04 GMT

റ​മ​ദാ​നി​ൽ ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി ര​ണ്ട​ര ല​ക്ഷം പേ​രി​ലേ​ക്ക് ഭ​ക്ഷ്യ വി​ഭ​വ​ങ്ങ​ളെ​ത്തി​ച്ച് ഖ​ത്ത​ർ റെ​ഡ് ക്ര​സ​ന്റ്. റ​മ​ദാ​നി​ൽ ന​ട​പ്പാ​ക്കു​ന്ന വി​വി​ധ ജീ​വി​കാ​രു​ണ്യ പ​ദ്ധ​തി​ക​ളു​ടെ തു​ട​ർ​ച്ച​യാ​യാ​ണ് ഖ​ത്ത​ർ റെ​ഡ് ക്ര​സ​ന്റി​ന്റെ നി​ല​ക്കാ​ത്ത സ​ഹാ​യം. 18 രാ​ജ്യ​ങ്ങ​ളി​ലാ​യി ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യി​ൽ അ​വി​ട​ങ്ങ​ളി​ലെ പ്രാ​ദേ​ശി​ക ഭ​ക്ഷ​ണ​മാ​ണ് ഇ​ഫ്താ​ർ വി​ത​ര​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

അ​ൽ​ബേ​നി​യ​യി​ൽ 20,000 ഡോ​ള​ർ വ​ക​യി​രു​ത്തി ന​ട​പ്പാ​ക്കി​യ പ​ദ്ധ​തി​യി​ലൂ​ടെ അ​ഞ്ഞൂ​റ് കു​ടും​ബ​ങ്ങ​ൾ ഗു​ണ​ഭോ​ക്താ​ക്ക​ളാ​യ​താ​യി ഖ​ത്ത​രി ചാ​ർ​ജ് ഡി ​അ​ഫേ​ഴ്‌​സ് അ​ബ്ദു​ൽ അ​സീ​സ് മു​ഹ​മ്മ​ദ് അ​ൽ സ​ഹ്ലി പ​റ​ഞ്ഞു. അ​ൽ​ബേ​നി​യ​ൻ റെ​ഡ്‌​ക്രോ​സി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ഇ​ത് ന​ട​പ്പാ​ക്കി​യ​ത്.

ല​ബ​നാ​നി​ൽ ദ​രി​ദ്ര​രും അ​ഗ​തി​ക​ളു​മാ​യ കു​ടും​ബ​ങ്ങ​ൾ​ക്ക് ഒ​രു മാ​സ​ത്തേ​ക്ക് ഭ​ക്ഷ്യ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ന് 2668 ഭ​ക്ഷ്യ കി​റ്റു​ക​ളാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്. മൈ​ദ, അ​രി, പ​ഞ്ച​സാ​ര, സ​സ്യ എ​ണ്ണ, കു​ഞ്ഞു​ങ്ങ​ൾ​ക്കു​ള്ള ഭ​ക്ഷ​ണം, ഈ​ന്ത​പ്പ​ഴം തു​ട​ങ്ങി 66.5 കി​ലോ​ഗ്രാം ഭ​ക്ഷ്യ​വ​സ്തു​ക്ക​ള​ട​ങ്ങി​യ വ​ലി​യ പാ​ക്ക​റ്റു​ക​ളാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്.

360,000 ഡോ​ള​ർ ചെ​ല​വി​ൽ ജു​ബാ​ലാ​ൻ​ഡി​ലും കി​സ്മ​യോ ക്യാ​മ്പു​ക​ളി​ലും ബ​നാ​ദി​റി​ലെ വി​ദൂ​ര ക്യാ​മ്പു​ക​ളി​ലു​മാ​യി പ​ദ്ധ​തി 27000ല​ധി​കം ആ​ളു​ക​ളി​ലേ​ക്ക് എ​ത്തി​ക്കാ​നാ​ണ് ഖ​ത്ത​ർ റെ​ഡ്ക്ര​സ​ന്റി​ന്റെ ശ്ര​മം.

കി​സ്മ​യോ​യി​ലെ വി​ദൂ​ര ക്യാ​മ്പി​ൽ ആ​ദ്യ ബാ​ച്ചി​ൽ അ​യ്യാ​യി​ര​ത്തി​ല​ധി​കം പേ​ർ​ക്ക് 800ലേ​റെ ഭ​ക്ഷ​ണ പാ​ക്കു​ക​ൾ വി​ത​ര​ണം ചെ​യ്ത​താ​യി ക്യു.​ആ​ർ.​സി.​എ​സ് അ​റി​യി​ച്ചു.

അ​ഫ്ഗാ​നി​സ്താ​നി​ൽ ഖ​ത്ത​ർ റെ​ഡ്ക്ര​സ​ന്റി​ന് കീ​ഴി​ൽ ആ​ദ്യ​ഘ​ട്ട ഇ​ഫ്താ​ർ പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്കി. ഇ​റാ​ഖി​ൽ അ​വി​ട​ത്തെ റെ​ഡ്ക്ര​സ​ന്റും ബ​ർ​സാ​നി ചാ​രി​റ്റി ഫൗ​ണ്ടേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ച് വി​ത​ര​ണം ന​ട​ന്നു. യ​മ​നി​ൽ ലാ​ഹി​ജ്, അ​ബ്യാ​ൻ, തൈ​സ്, ഏ​ദ​ൻ, സ​ൻ​ആ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി 42000 പേ​രാ​ണ് റ​മ​ദാ​ൻ ഇ​ഫ്താ​ർ പ​ദ്ധ​തി​യി​ലൂ​ടെ ഗു​ണ​ഭോ​ക്താ​ക്ക​ളാ​കു​ന്ന​ത്.

ബം​ഗ്ലാ​ദേ​ശി​ലും ജി​ബൂ​തി​യി​ലും ഖ​ത്ത​ർ റെ​ഡ്ക്ര​സ​ന്റി​ന്റെ ഇ​ഫ്താ​ർ പ​ദ്ധ​തി തു​ട​രു​ക​യാ​ണ്. ക്യു.​ആ​ർ.​സി.​എ​സി​ന്റെ ഇ​ഫ്താ​ർ പ​ദ്ധ​തി​യി​ലേ​ക്കു​ള്ള സം​ഭാ​വ​ന​ക​ൾ വെ​ബ്‌​സൈ​റ്റ് വ​ഴി ന​ൽ​കാ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags:    

Similar News