തിരക്കേറിയ സമയങ്ങളിൽ ദോഹയിലേക്ക് ട്രക്കുകളും, വലിയ ബസുകളും പ്രവേശിക്കുന്നതിന് നിരോധനം
തിരക്കേറിയ സമയങ്ങളിൽ ദോഹ നഗരത്തിലേക്ക് പ്രവേശിക്കുന്നതിന് ട്രക്കുകൾക്കും, വലിയ ബസുകൾക്കും നിരോധനം ഏർപ്പെടുത്തിയതായി ഖത്തർ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. ട്രക്കുകൾ, 25 യാത്രികരിലധികം പേരെ കയറ്റാനാകുന്ന ബസുകൾ എന്നിവയ്ക്കാണ് ദോഹയിൽ തിരക്കേറിയ സമയങ്ങളിൽ പ്രത്യേക പെർമിറ്റുകൾ കൂടാതെ പ്രവേശന വിലക്കേർപ്പെടുത്തിയിരിക്കുന്നത്. താഴെ പറയുന്ന സമയങ്ങളിലാണ് ഇത്തരം വാഹനങ്ങൾക്ക് ദോഹ നഗരത്തിലേക്ക് പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയിരിക്കുന്നത്:
രാവിലെ 6 മുതൽ 8 വരെ.
ഉച്ചയ്ക്ക് 12 മുതൽ 3 വരെ.
വൈകീട്ട് 5 മുതൽ രാത്രി 8 വരെ.
ഇത്തരം വാഹനങ്ങൾക്ക് ഡയറക്ടറേറ്റിൽ നിന്ന് പ്രത്യേക എക്‌സെപ്ഷണൽ പെർമിറ്റുകൾ (Metrash2 ആപ്പിലൂടെ, അല്ലെങ്കിൽ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഇവയ്ക്ക് അപേക്ഷിക്കാവുന്നതാണ്) നേടിയ ശേഷം പ്രവേശിക്കാമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ഇതോടൊപ്പം ഇത്തരം വാഹനങ്ങൾ ഫെബ്രുവരി 22 സ്ട്രീറ്റിലേക്ക് പ്രവേശിക്കുന്നതിന് മുഴുവൻ സമയയവും വിലക്കേർപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
The General Directorate of Traffic, in coordination with relevant authorities, announces the regulation of movement of trucks, and buses with more than 25 passengers within Doha city, prohibiting their entry without a permit. There is a complete ban on truck and large bus traffic… pic.twitter.com/cNi94430aI
— Ministry of Interior - Qatar (@MOI_QatarEn) May 31, 2024