അമേരിക്കൻ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് എതിരായ വധശ്രമം ; അപലപിച്ച് ഖത്തർ
അമേരിക്കൻ മുൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിനെതിരായ വധശ്രമത്തെ അപലപിച്ച് ഖത്തർ.പെൻസിൽവേനിയയിൽ നടന്ന അമേരിക്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെയുണ്ടായ വധശ്രമം അപലപനീയമാണ്. എല്ലാതരം അക്രമങ്ങളും ക്രിമിനൽ നടപടികളും ശക്തമായ അപലപിക്കേണ്ടതുമാണ്. അദ്ദേഹം വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നുവെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. അക്രമത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ വേദനയിൽ പങ്കുചേരുന്നതായും ഖത്തർ അറിയിച്ചു.