ഗാർഹിക തൊഴിലാളികൾ ഖത്തർ വിടുന്നതിന് നിയന്ത്രണം ; നിർദേശങ്ങളുമായി ശൂറാ കൗ​ൺ​സി​ൽ

Update: 2024-06-27 10:23 GMT

ഗാ​ര്‍ഹി​ക തൊ​ഴി​ലാ​ളി​ക​ള്‍ക്ക് രാ​ജ്യം വി​ടു​ന്ന​തി​ന് കൂ​ടു​ത​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ളേ​ര്‍പ്പെ​ടു​ത്തു​ന്ന​ത് സം​ബ​ന്ധി​ച്ച് ശൂ​റ കൗ​ൺ​സി​ൽ സ​ര്‍ക്കാ​റി​ന് നി​ർ​ദേ​ശം സ​മ​ര്‍പ്പി​ച്ചു. രാ​ജ്യം വി​ടു​ന്ന​തി​ന് അ​ഞ്ചു ദി​വ​സം മു​മ്പ് മെ​ട്രാ​ഷ് വ​ഴി അ​പേ​ക്ഷ ന​ല്‍ക​ണ​മെ​ന്നാ​ണ് പ്ര​ധാ​ന നി​ര്‍ദേ​ശം. തൊ​ഴി​ലു​ട​മ​യു​ടെ അ​നു​മ​തി​യി​ല്ലാ​തെ രാ​ജ്യം വി​ടാ​നാ​കി​ല്ല, ഏ​തെ​ങ്കി​ലും സാ​ഹ​ച​ര്യ​ത്തി​ല്‍ അ​നു​മ​തി നി​ഷേ​ധി​ക്ക​പ്പെ​ട്ടാ​ല്‍ തൊ​ഴി​ലാ​ളി​ക്ക് ബ​ന്ധ​പ്പെ​ട്ട അ​തോ​റി​റ്റി​ക​ളെ സ​മീ​പി​ക്കാം.

ഗാ​ര്‍ഹി​ക തൊ​ഴി​ലാ​ളി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ള്‍ കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ശൂ​റ കൗ​ണ്‍സി​ല്‍ സ​ര്‍ക്കാ​റി​ന് മു​ന്നി​ല്‍ നി​ർ​ദേ​ശം സ​മ​ർ​പ്പി​ക്കു​ന്ന​ത്. ഗാ​ര്‍ഹി​ക തൊ​ഴി​ലാ​ളി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ഇ​ന്റേ​ണ​ല്‍ ആ​ൻ​ഡ് എ​ക്സ്റ്റേ​ണ​ല്‍ ക​മ്മി​റ്റി​യു​ടെ റി​പ്പോ​ര്‍ട്ടി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നി​ര്‍ദേ​ശ​ങ്ങ​ള്‍.

ക​രാ​ര്‍ കാ​ലാ​വ​ധി ക​ഴി​യു​ന്ന​തി​ന് മു​മ്പ് തൊ​ഴി​ലാ​ളി​ക​ള്‍ ഓ​ടി​പ്പോ​കു​ന്ന​ത് ത​ട​യാ​നും നി​ര്‍ദേ​ശ​മു​ണ്ട്. ഇ​തി​നാ​യി തൊ​ഴി​ല്‍ ക​രാ​റി​ല്‍ മാ​റ്റ​ങ്ങ​ള്‍ വ​രു​ത്ത​ണം. ഇ​ങ്ങ​നെ തൊ​ഴി​ലാ​ളി ഓ​ടി​പ്പോ​യ​താ​യി റി​പ്പോ​ര്‍ട്ട് ചെ​യ്താ​ല്‍ അ​ത് ക​രാ​ര്‍ ലം​ഘ​ന​മാ​യി പ​രി​ഗ​ണി​ക്കും. യാ​ത്രാ ചെ​ല​വു​ക​ളും നാ​ടു​ക​ട​ത്ത​ൽ ചെ​ല​വു​ക​ളും തൊ​ഴി​ലാ​ളി ത​ന്നെ വ​ഹി​ക്ക​ണം. വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ല്‍ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ള്‍ക്ക് മു​ന്നി​ല്‍ സ​റ​ണ്ട​ര്‍ ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ള്‍ക്കും ഇ​ത് ബാ​ധ​ക​മാ​ണ്. ഇ​ങ്ങ​നെ വി​സ കാ​ലാ​വ​ധി ക​ഴി​യും മു​മ്പ് സ്പോ​ണ്‍സ​റു​ടെ അ​നു​മ​തി​യി​ല്ലാ​തെ ജോ​ലി ഉ​പേ​ക്ഷി​ക്കു​ന്ന തൊ​ഴി​ലാ​ളി​ക്ക് മ​റ്റൊ​രു സ്പോ​ര്‍സ​ര്‍ഷി​പ്പി​ന് കീ​ഴി​ലേ​ക്ക് മാ​റാ​നും ക​ഴി​യി​ല്ല.

ഇ​ങ്ങ​നെ​യു​ള്ള​വ​ര്‍ക്ക് ജോ​ലി ന​ല്‍കു​ന്ന ക​മ്പ​നി​ക​ള്‍ക്കും വ്യ​ക്തി​ക​ള്‍ക്കു​മു​ള്ള പി​ഴ ഉ​യ​ര്‍ത്ത​ണ​മെ​ന്നും ശൂ​റ കൗ​ണ്‍സി​ല്‍ ശു​പാ​ര്‍ശ ചെ​യ്യു​ന്നു. സ്വ​കാ​ര്യ​മേ​ഖ​ല​യി​ല്‍ സ്വ​ദേ​ശി​വ​ത്ക​ര​ണം ന​ട​ത്തു​ന്ന​ത് സം​ബ​ന്ധി​ച്ച സാ​മ്പ​ത്തി​ക കാ​ര്യ സ​മി​തി​യു​ടെ ക​ര​ട് നി​യ​മ​ത്തി​ന് ശൂ​റ കൗ​ണ്‍സി​ല്‍ അം​ഗീ​കാ​രം ന​ല്‍കി.

Tags:    

Similar News