ഗാസയ്ക്ക് സഹായവുമായി ഖത്തറിൽ നിന്നും കപ്പൽ പുറപ്പെടുന്നു

Update: 2023-12-20 07:05 GMT

ഗാസയ്ക്ക് സഹായവുമായി ഖത്തറിൽ നിന്നും കപ്പൽ പുറപ്പെടുന്നു. ഇതുലരെ ഖത്തർ നടത്തിയ സഹായങ്ങൾക്ക് പുറമേയാണ് പുതിയ സഹായ പദ്ധതി കൂടി നടപ്പിലാക്കുന്നത്. 30 വിമാനങ്ങളിൽ ഉൾക്കൊള്ളുന്നതിന് തുല്യമായ ദുരിതാശ്വാസ സാമഗ്രികളാണ് ഭീമനായ ചരക്കുകപ്പലിൽ ഉണ്ടാവുക. ഖത്തർ റെഡ് ക്രെസന്റ് സൊസൈറ്റിയാണ് ഉദ്യമത്തിന് പിന്നിൽ പ്രവർത്തിക്കുന്നത്.

ആരോഗ്യം, ഭക്ഷണം, പാർപ്പിടം മറ്റു ആവശ്യങ്ങൾ എന്നിവ നിറവേറ്റുന്നതിനായി നിരവധി സുപ്രധാന ദുരിതാശ്വാസ സാമഗ്രികളാണ് കപ്പൽ വഹിക്കുന്നത്. ഡിസംബർ 13 ന് ദോഹയുടെ വിദേശകാര്യ മന്ത്രാലയം പങ്കിട്ട കണക്കുകൾ പ്രകാരം 1,464 ടൺ സഹായവുമായി ഖത്തർ ഇതുവരെ 44 ഖത്തർ സായുധ സേനാ വിമാനങ്ങൾ ഈജിപ്തിലെ എൽ അരിഷ് എയർപോർട്ടിലേക്ക് അയച്ചിട്ടുണ്ട്.

ഖത്തർ ദേശീയ ദിനത്തിന്റെ ഭാഗമായി തിങ്കളാഴ്ച നടന്ന ''പലസ്തീൻ ഡ്യൂട്ടി'' ചാരിറ്റി കാമ്പെയ്നിന് ശേഷമാണ് ഏറ്റവും പുതിയ QRCS സംരംഭം പ്രഖ്യാപിച്ചത്.

Tags:    

Similar News