റമദാൻ ; ഖത്തറിലെ സർക്കാർ ഓഫീസുകളുടേയും മന്ത്രാലയങ്ങളുടേയും, പൊതുസ്ഥാപനങ്ങളുടേയും പ്രവൃത്തിസമയം പ്രഖ്യാപിച്ചു

Update: 2024-03-08 07:56 GMT

റ​മ​ദാ​ൻ മാ​സ​ത്തി​ൽ സ​ർ​ക്കാ​ർ ​ഓ​ഫി​സു​ക​ളു​ടെ​യും, മ​ന്ത്രാ​ല​യ​ങ്ങ​ളു​ടെ​യും പൊ​തു സ്​​ഥാ​പ​ന​ങ്ങ​ളു​ടെ​യും പ്ര​വൃ​ത്തി​സ​മ​യം പ്ര​ഖ്യാ​പി​ച്ചു. രാ​വി​ലെ ഒ​മ്പ​ത്​ മു​ത​ൽ ഉ​ച്ച​ക്ക് ര​ണ്ടു​വ​രെ​യാ​യി​രി​ക്കും പ്ര​വൃ​ത്തി​സ​മ​യ​മെ​ന്ന്​ കാ​ബി​ന​റ്റ്, നീ​തി​ന്യാ​യ മ​ന്ത്രി ഇ​ബ്രാ​ഹിം ബി​ൻ അ​ലി അ​ൽ മു​ഹ​ന്ന​ദി അ​റി​യി​ച്ചു.

ദി​വ​സ​വം അ​ഞ്ചു മ​ണി​ക്കൂ​റാ​യി​രി​ക്കും എ​ല്ലാ സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ളു​ടെ​യും പ്ര​വൃ​ത്തി​സ​മ​യം. വൈ​കി​യെ​ത്തു​ന്ന​വ​ർ​ക്ക്​ 10 മ​ണി​വ​രെ സ​മ​യം അ​നു​വ​ദി​ക്കും. എ​ന്നാ​ൽ, അ​ഞ്ചു മ​ണി​ക്കൂ​ർ തൊ​ഴി​ൽ സ​മ​യം പൂ​ർ​ത്തി​യാ​ക്ക​ണം.

ഇ​തോ​ടൊ​പ്പം, ഒ​രു സ്​​ഥാ​പ​ന​ത്തി​ലെ 30 ശ​ത​മാ​നം വ​രെ ജീ​വ​ന​ക്കാ​ർ​ക്ക്​ വീ​ട്ടി​ലി​രു​ന്ന്​ ജോ​ലി ചെ​യ്യാ​വു​ന്ന വ​ർ​ക്​ ഫ്രം ​ഹോം സം​വി​ധാ​നം അ​നു​വ​ദി​ക്കും. സ്വ​ദേ​ശി അ​മ്മ​മാ​ർ, ശാ​രീ​രി​ക വൈ​ക​ല്യ​മു​ള്ള​വ​ർ എ​ന്നി​വ​ർ​ക്കാ​യി​രി​ക്കും മു​ൻ​ഗ​ണ​ന.

ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട സ്​​ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വൃ​ത്തി​സ​മ​യം പൊ​തു​ജ​നാ​രോ​ഗ്യ മ​ന്ത്രാ​ല​യ​വും വി​ദ്യാ​ഭ്യാ​സ-​ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​വും ജോ​ലി​യു​ടെ സ്വ​ഭാ​വ​ത്തി​ന് അ​നു​യോ​ജ്യ​മാ​യ രീ​തി​യി​ൽ പ്ര​ഖ്യാ​പി​ക്കും.

Tags:    

Similar News