വീണ്ടും ഖത്തറിന്റെ സഹായം; ഗാസയ്ക്ക് ആംബുലൻസുകൾ ഉൾപ്പെടെ 46 ടൺ സഹായം കൂടി

Update: 2023-11-26 09:31 GMT

ഗാസയ്ക്കായി ആംബുലൻസുകൾ ഉൾപ്പെടെ 46 ടൺ സഹായങ്ങളുമായി ഖത്തറിന്റെ 2 വിമാനങ്ങൾ കൂടി ഈജിപ്തിലെത്തി. 6 ആംബുലൻസുകളാണ് നൽകുന്നത്. ഇതോടെ ഗാസയിലേക്കുള്ള സഹായങ്ങൾ 579 ടൺ ആയി. കഴിഞ്ഞ ദിവസമാണ് 41 ടൺ സാധനസാമഗ്രികൾ ഈജിപ്തിലെത്തിച്ചത്.

അവശ്യ ഭക്ഷ്യസാധനങ്ങളും മരുന്നുകളും മെഡിക്കൽ സാമഗ്രികളും താമസിക്കാനുള്ള ടെന്റുകളുമാണ് ഗാസയിലേക്കായി ഖത്തർ നൽകി വരുന്നത്. ഇതിനു പുറമേയാണ് ഇന്നലെ ആംബുലൻസുകൾ കൂടി നൽകിയത്.

Tags:    

Similar News