വിദേശത്ത് ആയിരിക്കെ പാസ്പോർട്ട് കാലാവധി കഴിഞ്ഞാലും ഖത്തരി പൗ​ര​ൻമാരെ തിരിച്ചെത്തിക്കും ; സേവനം ആരംഭിച്ച് ഖത്തർ ആഭ്യന്തര മന്ത്രാലയം

Update: 2024-07-03 10:21 GMT

രാ​ജ്യ​ത്തി​ന് പു​റ​ത്താ​യി​രി​ക്കു​മ്പോ​ൾ പാ​സ്‌​പോ​ർ​ട്ടോ ഐ​ഡി​യോ കാ​ലാ​വ​ധി ക​ഴി​ഞ്ഞാ​ലും പൗ​ര​ന്മാ​ർ​ക്ക് തി​രി​ച്ചെ​ത്താ​നു​ള്ള സേ​വ​നം ആ​രം​ഭി​ച്ച് ഖ​ത്ത​ർ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. പാ​സ്‌​പോ​ർ​ട്ടോ ഐ​ഡി​യോ കാ​ലാ​വ​ധി ക​ഴി​യു​ക​യോ ന​ഷ്ട​പ്പെ​ടു​ക​യോ അ​ല്ലെ​ങ്കി​ൽ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കു​ക​യോ ചെ​യ്താ​ൽ മെ​ട്രാ​ഷ് 2 ആ​പ്ലി​ക്കേ​ഷ​നി​ലെ ട്രാ​ഫി​ക് ടി​ക്ക​റ്റ് ഇ​ഷ്യൂ സേ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ സാ​ധി​ക്കും. ഇ​ല​ക്ട്രോ​ണി​ക് സേ​വ​ന​ങ്ങ​ൾ ന​വീ​ക​രി​ച്ച് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ എ​ളു​പ്പ​മാ​ക്കാ​നാ​ണ് ല​ക്ഷ്യ​മാ​ക്കു​ന്ന​തെ​ന്ന് മ​ന്ത്രാ​ല​യ​ത്തി​ലെ നാ​ഷ​നാ​ലി​റ്റി-​ട്രാ​വ​ൽ ഡോ​ക്യു​മെ​ന്റ് വി​ഭാ​ഗം മേ​ധാ​വി ബ്രി​ഗേ​ഡി​യ​ർ ഹ​മ​ദ് അ​ബ്ദു​ൽ വ​ഹാ​ബ് അ​ൽ മു​ത​വ്വ അ​റി​യി​ച്ചു.

വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്റെ കോ​ൺ​സു​ലാ​ർ കാ​ര്യ വ​കു​പ്പു​മാ​യി സ​ഹ​ക​രി​ച്ച് വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലെ ന​യ​ത​ന്ത്ര മി​ഷ​നു​ക​ൾ വ​ഴി​യാ​ണ് സേ​വ​നം ല​ഭ്യ​മാ​ക്കു​ക. 24 മ​ണി​ക്കൂ​റും മെ​ട്രാ​ഷി​ൽ ഈ ​സേ​വ​നം പൗ​ര​ന്മാ​ർ​ക്ക് ല​ഭ്യ​മാ​ണ്. എം​ബ​സി​യോ കോ​ൺ​സു​ലേ​റ്റു​ക​ളോ സ​ന്ദ​ർ​ശി​ക്കാ​തെ മി​നി​റ്റു​ക​ൾ​ക്ക​കം പ്ര​ശ്നം പ​രി​ഹ​രി​ക്കാം. കു​ടും​ബാം​ഗ​ങ്ങ​ൾ വേ​ണ്ടി​യും ഉ​പ​യോ​ഗി​ക്കാം. അ​തേ​സ​മ​യം, വി​ദേ​ശ​ത്ത് പോ​കു​ന്ന​തി​ന് ​മു​മ്പ് പാ​സ്​​പോ​ർ​ട്ടി​ന്റെ സാ​ധു​ത ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ന​ഷ്ട​പ്പെ​ടാ​തി​രി​ക്കാ​നും കേ​ടു​പാ​ട് സം​ഭ​വി​ക്കാ​തി​രി​ക്കാ​നും ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും അ​ധി​കൃ​ത​ർ നി​ർ​ദേ​ശം ന​ൽ​കു​ക​യും ചെ​യ്തു. വി​ദേ​ശ​ത്ത് മെ​ട്രാ​ഷ് ആ​പ്ലി​ക്കേ​ഷ​ൻ ല​ഭ്യ​മാ​കു​ന്ന​തി​ൽ ത​ട​സ്സം നേ​രി​ട്ടാ​ൽ എം​ബ​സി​യെ സ​മീ​പി​ക്ക​ണ​മെ​ന്നും രാ​ജ്യ​ത്തി​ന് പു​റ​ത്ത് വെ​ച്ച് കു​ഞ്ഞ് ജ​നി​ക്കു​ന്ന​ത് പോ​ലു​ള്ള പ്ര​ത്യേ​ക കേ​സു​ക​ൾ വേ​ഗ​ത്തി​ൽ പ​രി​ഹ​രി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ കൈ​വ​ശം വെ​ക്ക​ണ​മെ​ന്നും ഹ​മ​ദ് അ​ബ്ദു​ൽ വ​ഹാ​ബ് അ​ൽ മു​ത​വ്വ അ​റി​യി​ച്ചു.

Tags:    

Similar News