മയക്കുമരുന്ന് ഉപയോഗത്തിന്റെ കഴിഞ്ഞ ഏതാനും ആഴ്ചകളായി കടുത്ത നടപടികളാണ് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം സ്വീകരിച്ചുവരുന്നത്. മയക്കുമരുന്ന് ഉപയോഗവും വില്‍പ്പനയും പൊതുജനങ്ങള്‍ക്ക് അധികൃതരെ അറിയിക്കാന്‍ മെട്രാഷ് 2 ആപ്ലിക്കേഷനില്‍ സൗകര്യമേര്‍പ്പെടുത്തി. മയക്കുമരുന്ന് സംഘങ്ങളെ പിന്തുടര്‍ന്നു പിടികൂടുന്ന ദൃശ്യങ്ങള്‍ മന്ത്രാലയം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.
ഈ ഉദ്യമത്തില്‍ പൊതുജനങ്ങള്‍ക്ക് കൂടി പങ്കാളികളാകാനുള്ള അവസരമാണ് മെട്രാഷ് ആപ്ലിക്കേഷന്‍ വഴി ഒരുക്കിയിരിക്കുന്നത്. മയക്കുമരുന്ന് ഉപയോഗം, വില്‍പ്പന, സൂക്ഷിക്കല്‍, ഇതുമായി ബന്ധപ്പെടുന്ന വാഹനങ്ങള്‍ തുടങ്ങിയ വിവരങ്ങളെല്ലാം മെട്രാഷിലെ ഡ്രഗ് എന്‍ഫോഴ്സ്മെന്റ് ഒപ്ഷനില്‍ പങ്കുവെയ്ക്കാം. ഇങ്ങനെ വിവരങ്ങള്‍ കൈമാറുന്നവരുടെ പേരും വിലാസവുമൊന്നും വെളിപ്പെടുത്തേണ്ടതില്ല. കര, വ്യോമ, നാവിക അതിര്‍ത്തികളില്‍ കര്‍ശന പരിധോനയ്ക്കൊപ്പം ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ രാജ്യത്ത് മയക്കുമരുന്ന് വേട്ട സജീവമാണ്.