സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷെല്‍ കമ്പനിയുമായി അഞ്ച് വർഷത്തെ ക്രൂഡ് ഓയിൽ വിതരണ കരാർ പ്രഖ്യാപിച്ച് ഖത്തർ എനർജി.പ്രതിവർഷം 18 ദശലക്ഷം ബാരൽ വരെയാണ് ഷെല്ലിന് ഖത്തര്‍ നല്‍കുക.ജനുവരി മുതല്‍ തന്നെ ഷെല്ലിന് ഖത്തര്‍ ക്രൂഡോയില്‍ നല്‍കിത്തുടങ്ങും.ഖത്തര്‍ ലാന്‍ഡ്, മറൈന്‍ ക്രൂഡ് ഓയിലുകളാണ് കരാര്‍ വഴി ലഭ്യമാക്കുക.
കരാറിൽ ഒപ്പുവെക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് ഊർജകാര്യ സഹമന്ത്രിയും ഖത്തർ എനർജി സി.ഇ.ഒയുമായ സഅദ് ഷെരീദ അൽ കഅ്ബി പറഞ്ഞു.ഷെല്ലുമായുള്ള ഖത്തർ എനർജിയുടെ ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ കരാർ സഹായിക്കുമെന്നും, ഖത്തര്‍ എനര്‍ജിയുടെ പ്രധാന ഉപഭോക്താവും തന്ത്രപ്രധാന പങ്കാളിയുമാണ് ഷെൽ എന്നും അൽ കഅ്ബി കൂട്ടിച്ചേർത്തു.
ദീര്‍ഘകാല സഹകരണവും വ്യാപാര ബന്ധവും സ്ഥാപിക്കുന്നതിനുള്ള ഖത്തര്‍ എനര്‍ജിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ കരാര്‍. നേരത്തെ ചൈനയുമായും വിവിധ യൂറോപ്യന്‍ രാജ്യങ്ങളുമായും ദീര്‍ഘകാല കരാറുകളില്‍ ഒപ്പുവെച്ചിരുന്നു,