റമദാൻ 2024: ഏതാനം വകുപ്പുകളുടെ പ്രവർത്തന സമയക്രമത്തിൽ മാറ്റം വരുത്തിയതായി ഖത്തർ ആഭ്യന്തര മന്ത്രാലയം

Update: 2024-03-11 07:58 GMT

റമദാൻ മാസത്തിൽ ഏതാനം വകുപ്പുകളുടെ ഔദ്യോഗിക പ്രവർത്തന സമയക്രമത്തിൽ മാറ്റം വരുത്തിയതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഈ അറിയിപ്പ് പ്രകാരം താഴെ പറയുന്ന വകുപ്പുകളുടെ പ്രവർത്തന സമയക്രമത്തിലാണ് മാറ്റം വരുത്തിയിരിക്കുന്നത്:

  • ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്സ് – രാവിലെ 8 മണിമുതൽ ഉച്ചയ്ക്ക് 1 മണിവരെ.
  • ഡിപ്പാർട്മെന്റ് ഓഫ് നാഷണാലിറ്റി ആൻഡ് ട്രാവൽ ഡോക്യൂമെന്റസ് – രാവിലെ 8 മണിമുതൽ ഉച്ചയ്ക്ക് 1 മണിവരെ.
  • ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് (ടെക്നിക്കൽ ഇൻസ്‌പെക്ഷൻ വിഭാഗങ്ങൾ, ഐൻ ഖാലിദിലെ ലൈസൻസ് പ്ലേറ്റ് നിർമ്മാണ വർക്ഷോപ്പ്) – രാവിലെ 8 മണിമുതൽ ഉച്ചയ്ക്ക് 1 മണിവരെ.
  • ഡ്രൈവിംഗ് സ്‌കൂളുകളിലെ ഡ്രൈവർ ലൈസൻസിങ് വിഭാഗങ്ങൾ – രാവിലെ 6 മണിമുതൽ ഉച്ചയ്ക്ക് 11 മണിവരെ.
  • ട്രാഫിക് ഇൻവെസ്റ്റിഗേഷൻ വിഭാഗം, സെക്യൂരിറ്റി വകുപ്പുകൾ – 24 മണിക്കൂറും പ്രവർത്തിക്കുന്നതാണ്.
  • ക്രിമിനൽ എവിഡൻസ് ആൻഡ് ഇൻഫർമേഷൻ വകുപ്പ് രാവിലെ 9 മണിമുതൽ ഉച്ചയ്ക്ക് 2 മണിവരെ.
Tags:    

Similar News