മാലിന്യ നിർമാർജനം എളുപ്പമാക്കാൻ ഡിജിറ്റൽ പെർമിറ്റ് സംവിധാനവുമായി ഖത്തർ നഗരസഭാ മന്ത്രാലയം

Update: 2024-04-02 10:02 GMT

മാ​ലി​ന്യ നി​ർ​മാ​ർ​ജ​നം ല​ളി​ത​മാ​ക്കാ​ൻ ഡി​ജി​റ്റ​ൽ പെ​ർ​മി​റ്റ് സ​ർ​വി​സു​മാ​യി ഖ​ത്ത​ർ ന​ഗ​ര​സ​ഭാ മ​ന്ത്രാ​ല​യം. സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ, പൊ​തു​മേ​ഖ​ല ക​മ്പ​നി​ക​ൾ, സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ, വ്യ​ക്തി​ക​ൾ എ​ന്നി​വ​യു​ടെ മാ​ലി​ന്യ​നി​ർ​മാ​ർ​ജ​ന പ്ര​ക്രി​യ കാ​ര്യ​ക്ഷ​മ​മാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ് നൂ​ത​ന സം​വി​ധാ​ന​മൊ​രു​ക്കു​ന്ന​ത്. മ​ന്ത്രാ​ല​യ​ത്തി​ന്റെ വെ​ബ്സൈ​റ്റി​ൽ പ്ര​വേ​ശി​ച്ച് ല​ളി​ത​മാ​യ അ​ടി​സ്ഥാ​ന വി​വ​ര​ങ്ങ​ൾ ന​ൽ​കി​കൊ​ണ്ട് മാ​ലി​ന്യ​ങ്ങ​ൾ യ​ഥാ​സ്ഥാ​ന​ങ്ങ​ളി​ൽ നി​ക്ഷേ​പി​ക്കു​ന്ന​തി​നു​ള്ള അ​നു​മ​തി​ക്കാ​യി അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്.

ഖ​ര മാ​ലി​ന്യ​ങ്ങ​ൾ, ഹ​രി​ത മാ​ലി​ന്യ​ങ്ങ​ൾ, പു​നു​ര​പ​യോ​ഗി​ക്കാ​വു​ന്ന​വ ഉ​ൾ​പ്പെ​ടെ മ​ന്ത്രാ​ല​യ​ത്തി​​നു കീ​ഴി​ലെ മാ​ലി​ന്യ സം​സ്ക​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ ഇ​തു​വ​ഴി നി​ക്ഷേ​പി​ക്കാ​വു​ന്ന​ത്. വി​വി​ധ ത​രം മാ​ലി​ന്യ​ങ്ങ​ൾ പ​രി​സ്ഥി​തി സൗ​ഹൃ​ദ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ട് സു​ര​ക്ഷി​ത​മാ​യി നി​ക്ഷേ​പി​ക്കാ​ൻ ഗു​ണ​ഭോ​ക്താ​ക്ക​ളെ പ്രാ​പ്ത​രാ​ക്കു​ക​യാ​ണ് മ​ന്ത്രാ​ല​യ​ത്തി​ന്റെ ഡി​ജി​റ്റ​ൽ പെ​ർ​മി​റ്റ് പ്ലാ​റ്റ്ഫോം വ​ഴി ല​ക്ഷ്യ​മി​ടു​ന്ന​ത്. അ​ന്താ​രാ​ഷ്​​ട്ര സീ​റോ വേ​സ്റ്റ് ഡേ​​യു​ടെ ഭാ​ഗ​മാ​യാ​ണ് മ​ന്ത്രാ​ല​യം പു​തി​യ സേ​വ​ന​ത്തി​ന്റെ പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്.

നാ​ഷ​ന​ൽ ഓ​ത​ന്റി​ക്കേ​ഷ​ൻ സി​സ്റ്റം വ​ഴി​യാ​ണ് ഡി​ജി​റ്റ​ൽ പെ​ർ​മി​റ്റി​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​ത്. അ​പേ​ക്ഷ​ക​ന്റെ പേ​ജ്, ഗു​ണ​ഭോ​ക്താ​വി​ന്റെ പേ​ജ്, ട്രാ​ൻ​സാ​ക്ഷ​ൻ ലോ​ഗ് പേ​ജ് (എ​ൻ​ട്രി​ക​ൾ, എ​ക്‌​സി​റ്റ്, കു​റി​പ്പു​ക​ൾ, ലം​ഘ​ന​ങ്ങ​ൾ എ​ന്നി​വ പ്ര​ദ​ർ​ശി​പ്പി​ക്കും), പെ​ർ​മി​റ്റ് മാ​നേ​ജ്‌​മെ​ന്റ് പേ​ജ് (പു​തി​യ പെ​ർ​മി​റ്റ് ഉ​ണ്ടാ​ക്ക​ൽ, വാ​ഹ​നം കൂ​ട്ടി​ച്ചേ​ർ​ക്ക​ൽ, മാ​ലി​ന്യ​ത്തി​ന്റെ ത​രം, പെ​ർ​മി​റ്റ് ന​ൽ​ക​ൽ) എ​ന്നീ ന​ട​പ​ടി​ക​ളി​ലൂ​ടെ ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കാം. വാ​ഹ​ന പെ​ർ​മി​റ്റു​ക​ൾ ട്രാ​ഫി​ക് വ​കു​പ്പു​മാ​യി സം​യോ​ജി​പ്പി​ക്കു​ക​യും ര​ജി​സ്ട്രേ​ഷ​നും ട്രാ​ക്കി​ങ്ങും ഉ​ൾ​പ്പെ​ടു​ത്തു​ക​യും ചെ​യ്യും.

Tags:    

Similar News