ഖത്തർ മധ്യസ്ഥത വഹിച്ചു; യുക്രൈൻ കുട്ടികൾ കുടുംബങ്ങളിലേക്ക് മടങ്ങി

Update: 2024-03-24 11:01 GMT

യു​ദ്ധ​ത്തെ​ തു​ട​ർ​ന്ന് റ​ഷ്യ​യി​ൽ കു​ടു​ങ്ങി​യ യു​ക്രെ​യ്ൻ കു​ട്ടി​ക​ളെ കു​ടും​ബ​ങ്ങ​ളി​ലേ​ക്ക് തി​രി​കെ​യെ​ത്തി​ച്ച് വീ​ണ്ടും ഖ​ത്ത​റി​ന്റെ ന​യ​ത​ന്ത്ര വി​ജ​യം. അ​ഞ്ച് യു​ക്രെ​യ്ൻ കു​ട്ടി​ക​ളെ​യാ​ണ് റ​ഷ്യ​യി​ൽ​നി​ന്ന് കീ​യെ​വി​ലെ കു​ടും​ബ​ങ്ങ​ളി​ലേ​ക്ക് തി​രി​കെ​യെ​ത്തി​ച്ച​ത്. മോ​സ്‌​കോ​യി​ൽ ഖ​ത്ത​ർ എം​ബ​സി​യി​ൽ ന​ട​ന്ന മ​ധ്യ​സ്ഥ​ത ച​ർ​ച്ച​ക​ൾ​ക്ക് ശേ​ഷ​മാ​ണ് ആ​റു കു​ട്ടി​ക​ളെ മോ​ചി​പ്പി​ക്കാ​നാ​യ​ത്. അ​ഞ്ചു കു​ട്ടി​ക​ളെ യു​ക്രെ​യ്നി​ലേ​ക്ക് അ​യ​ക്കാ​നും ഒ​രു കു​ട്ടി​യെ റ​ഷ്യ​യി​ലെ ബ​ന്ധു​ക്ക​ൾ​ക്ക് കൈ​മാ​റാ​നും തീ​രു​മാ​ന​മാ​യി. വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി ഇ​തി​ന​കം 64 കു​ട്ടി​ക​ളാ​ണ് റ​ഷ്യ​യി​ൽ​ നി​ന്ന് യു​ക്രെ​യ്നി​ലേ​ക്ക് മ​ട​ങ്ങി​യ​തെ​ന്ന് റ​ഷ്യ​യി​ലെ ബാ​ലാ​വ​കാ​ശ ക​മീ​ഷ​ണ​ർ മ​രി​യ എ​ൽ​വോ​വ ബെ​ലോ​വ പ​റ​ഞ്ഞു. കു​ട്ടി​ക​ളെ ബ​ന്ധു​ക്ക​ളി​ലെ​ത്തി​ക്കു​ക​യെ​ന്ന ഖ​ത്ത​റി​ന്റെ നി​ര​ന്ത​ര ശ്ര​മ​ങ്ങ​ളു​ടെ ഫ​ല​മാ​ണ് പു​തി​യ ബാ​ച്ചി​ന്റെ മോ​ച​ന​മെ​ന്ന് വി​ദേ​ശ​കാ​ര്യ അ​ന്താ​രാ​ഷ്ട്ര സ​ഹ​ക​ര​ണ സ​ഹ​മ​ന്ത്രി ലു​ൽ​വ ബി​ൻ​ത് റാ​ഷി​ദ് അ​ൽ ഖാ​തി​ർ പ​റ​ഞ്ഞു. റ​ഷ്യ, യു​ക്രെ​യ്ൻ അ​ധി​കൃ​ത​ർ​ക്ക് അ​വ​ർ ന​ന്ദി അ​റി​യി​ക്കു​ക​യും ചെ​യ്തു.

യൂ​നി​സെ​ഫ്, റെ​ഡ്‌​ക്രോ​സ്, ഓ​ഫ​ൻ​സ് ഫീ​ഡി​ങ് ഫൗ​ണ്ടേ​ഷ​ൻ എ​ന്നി​വ​യു​ൾ​പ്പെ​ടെ നി​ര​വ​ധി അ​ന്താ​രാ​ഷ്ട്ര സം​ഘ​ട​ന​ക​ൾ കു​ട്ടി​ക​ളെ തി​രി​കെ കൊ​ണ്ടു​വ​രാ​നു​ള്ള ശ്ര​മ​ങ്ങ​ളി​ൽ സ​ഹാ​യ​വു​മാ​യു​ണ്ടെ​ന്ന് ബി.​ബി.​സി റി​പ്പോ​ർ​ട്ട് ചെ​യ്തു. ഈ ​ശ്ര​മ​ങ്ങ​ളെ പ​ര​സ്യ​മാ​യി പി​ന്തു​ണ​ക്കു​ക​യും മ​ധ്യ​സ്ഥ​ത വ​ഹി​ക്കു​ക​യും ചെ​യ്ത ഏ​ക​രാ​ജ്യം ഖ​ത്ത​ർ മാ​ത്ര​മാ​ണെ​ന്നും അ​വ​രു​ടെ ഇ​ട​പെ​ട​ലു​ക​ൾ​ക്ക് ഫ​ല​മു​ണ്ടാ​യെ​ന്നും യു​ക്രെ​യ്ൻ സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി. റ​ഷ്യ-​യു​ക്രെ​യ്ൻ യു​ദ്ധ​ത്തി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന നി​ര​വ​ധി കു​ട്ടി​ക​ളെ അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളു​മാ​യി ഒ​ന്നി​പ്പി​ക്കു​ക​യെ​ന്ന ദൗ​ത്യ​ത്തി​ൽ ഖ​ത്ത​ർ ഭ​ര​ണ​കൂ​ടം ഏ​ർ​പ്പെ​ട്ടി​രു​ന്നു. വി​വി​ധ ക​ക്ഷി​ക​ളു​മാ​യു​ള്ള ഖ​ത്ത​റി​ന്റെ വി​ശ്വാ​സ്യ​ത, മേ​ഖ​ല​യി​ലും ലോ​ക​ത്തും സ​മാ​ധാ​നം, സു​ര​ക്ഷ എ​ന്നി​വ ഉ​റ​പ്പാ​ക്കു​ന്ന​തി​ലെ ഖ​ത്ത​റി​ന്റെ ശ്ര​മ​ങ്ങ​ൾ, പ്ര​തി​സ​ന്ധി​ക​ളി​ലും സം​ഘ​ർ​ഷ​ങ്ങ​ളി​ലും ക്രി​യാ​ത്മ​ക​വും ഫ​ല​പ്ര​ദ​വു​മാ​യ പ​ങ്ക് വ​ഹി​ക്കാ​നു​ള്ള സ​ന്ന​ദ്ധ​ത എ​ന്നി​വ മ​ധ്യ​സ്ഥ​ത പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലെ വി​ജ​യ​ത്തെ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്നു​വെ​ന്ന് ദോ​ഹ വ്യ​ക്ത​മാ​ക്കി. സം​ഘ​ർ​ഷ​ബാ​ധി​ത​രാ​യ കു​ട്ടി​ക​ളു​ടെ സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കു​ന്ന​തി​ന് ഖ​ത്ത​ർ വ​ലി​യ പ്രാ​ധാ​ന്യ​മാ​ണ് ന​ൽ​കു​ന്ന​ത്.

Tags:    

Similar News