ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ആരോപണങ്ങൾ തള്ളി ഖത്തർ

Update: 2024-01-27 08:36 GMT

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ വിമർശനങ്ങൾ തള്ളി ഖത്തർ. നെതന്യാഹു മധ്യസ്ഥ ശ്രമങ്ങൾക്ക് തുരങ്കംവയ്ക്കുകയാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. ഇസ്രായേലിനും ഹമാസിനുമിടയിൽ ബന്ദി മോചനത്തിനും വെടിനിർത്തലിനും മധ്യസ്ഥത വഹിക്കുന്ന ഖത്തർ പ്രശ്‌നക്കാരാണ് എന്നായിരുന്നു നെതന്യാഹുവിന്റെ ആക്ഷേപം,ഐക്യരാഷ്ട്ര സഭയും റെഡ്‌ക്രോസും പോലെ തന്നെയാണ് ഖത്തർ എന്ന് നെതന്യാഹു പറയുന്ന സംഭാഷണം പുറത്തുവന്നിരുന്നു.

ഇതിന് പിന്നാലെയാണ് ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് മാജിദ് അൽ അൻസാരി സോഷ്യൽ മീഡിയ വഴി മറുപടി നൽകിയത്. നിരുത്തരവാദപരവും വിനാശകരവുമാണ് പ്രസ്താവന, എന്നാൽ നെതന്യാഹു ഇങ്ങനെ പറയുന്നതിൽ അതിശയമില്ലെന്നും മാജിദ് അൽ അൻസാദി സാമൂഹ്യ മാധ്യമമായ എക്‌സിൽ കുറിച്ചു. പുറത്തുവന്ന വിവരങ്ങൾ ശരിയാണെങ്കിൽ ബന്ദികളുടെ ജീവൻ രക്ഷിക്കുന്നതിന് മുൻഗണന നൽകുന്നതിന് പകരം രാഷ്ട്രീയ നേട്ടമാണ് നെതന്യാഹു ലക്ഷ്യമിടുന്നത്. ഇതിനായി മധ്യസ്ഥ ശ്രമങ്ങൾക്ക് തുരങ്കം വയ്ക്കുകയും ചെയ്യുന്നു. അമേരിക്കയുമായുള്ള ഖത്തറിന്റെ നയതന്ത്ര ബന്ധങ്ങളെ കുറിച്ച് ആശങ്കപ്പെടുന്നതിന് പകരം ബന്ദികളുടെ മോചനത്തിനായി നെതന്യാഹു ശ്രമിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മാജിദ് അൽ അൻസാരി ട്വീറ്റ് ചെയ്തു

Tags:    

Similar News