ജനറൽ ഡയറക്ടറേറ്റ് ഓഫ് ഡിഫൻസിനു കീഴിലെ ഓപറേഷൻ വിഭാഗം നേതൃത്വത്തിൽ ഗ്രാൻഡ് ഹമദ് സ്ട്രീറ്റിൽ മോക്ഡ്രിൽ സംഘടിപ്പിച്ചു. ഖത്തർ ഇസ്ലാമിക് ബാങ്ക് ബ്രാഞ്ച് ബിൽഡിങ്ങിലായിരുന്നു കഴിഞ്ഞ ദിവസം രാവിലെ വിവിധ സേനാ വിഭാഗങ്ങൾ സംയുക്തമായി അടിയന്തര രക്ഷാ ദൗത്യത്തിന്റെ ഭാഗമായ മോക്ഡ്രിൽ നടത്തിയത്.
അപായ മുന്നറിയിപ്പിന്റെ അലാറം മുഴങ്ങിയതിനു പിന്നാലെ ജീവനക്കാരെയെല്ലാം പുറത്തിറക്കിയും, അടിയന്തര രക്ഷാദൗത്യം നടത്തിയുമായിരുന്നു മോക് ഡ്രിൽ. ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ വിവിധ സേനാ വിഭാഗങ്ങളും ഹമദ് മെഡിക്കൽ കോർപറേഷനും പങ്കെടുത്തു. അടിയന്തര സാഹചര്യത്തിൽ കെട്ടിടങ്ങളിൽ നിന്നും ആളുകളെ ഒഴിപ്പിക്കുന്നതിന്റെ കാര്യക്ഷമത പരിശോധിക്കുന്നതിന്റെ ഭാഗമായാണ് ഡ്രിൽ നടത്തിയത്.