വിർജിൻ ആസ്ട്രേലിയയിൽ ഖത്തർ എയർവേസ് നിക്ഷേപത്തിന് ഒരുങ്ങുന്നു

Update: 2024-06-27 10:14 GMT

വി​ര്‍ജി​ന്‍ ആ​സ്ട്രേ​ലി​യ വി​മാ​ന​ക്ക​മ്പ​നി​യി​ല്‍ ഖ​ത്ത​ര്‍ എ​യ​ര്‍വേ​സ് നി​ക്ഷേ​പ​ത്തി​നൊ​രു​ങ്ങു​ന്ന​താ​യി റി​പ്പോ​ര്‍ട്ട്. ക​മ്പ​നി​യു​ടെ 20 ശ​ത​മാ​നം ഓ​ഹ​രി​ക​ള്‍ സ്വ​ന്ത​മാ​ക്കാ​നു​ള്ള ച​ര്‍ച്ച​ക​ള്‍ പു​രോ​ഗ​മി​ക്കു​ന്ന​താ​യി ആ​സ്ട്രേ​ലി​യ​ന്‍ മാ​ധ്യ​മം റി​പ്പോ​ര്‍ട്ട് ചെ​യ്തു. ഇ​തു​സം​ബ​ന്ധി​ച്ച പ്ര​ഖ്യാ​പ​നം അ​ടു​ത്ത​യാ​ഴ്ച ഉ​ണ്ടാ​കു​മെ​ന്ന് ആ​സ്ട്രേ​ലി​യ​ന്‍ ദി​ന​പ​ത്ര​മാ​യ ആ​സ്ട്രേ​ലി​യ​ന്‍ ഫി​നാ​ന്‍ഷ്യ​ല്‍ റി​വ്യു റി​പ്പോ​ര്‍ട്ട് ചെ​യ്തു. ഇ​ട​പാ​ടി​ന്റെ വി​ശ​ദാം​ശ​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച് പ്ര​തി​ക​രി​ക്കാ​ന്‍ ഇ​രു​ക​മ്പ​നി​ക​ളും ത​യാ​റാ​യി​ട്ടി​ല്ല. ഖ​ത്ത​ര്‍ എ​യ​ര്‍വേ​സും വി​ര്‍ജി​ന്‍ ആ​സ്ട്രേ​ലി​യ​യും ത​മ്മി​ല്‍ നി​ല​വി​ല്‍ കോ​ഡ് ഷെ​യ​ര്‍ അ​ട​ക്ക​മു​ള്ള സ​ഹ​ക​ര​ണം തു​ട​രു​ന്നു​ണ്ട്. ആ​ഫ്രി​ക്ക​യി​ല്‍നി​ന്നു​ള്ള റു​വാ​ണ്ട് എ​യ​റി​ന്റെ ഓ​ഹ​രി ഏ​റ്റെ​ടു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഖ​ത്ത​ര്‍ എ​യ​ര്‍വേ​സി​ന്റെ ശ്ര​മ​ങ്ങ​ള്‍ അ​ന്തി​മ ഘ​ട്ട​ത്തി​ലാ​ണ്. റു​വാ​ണ്ട​യു​ടെ ദേ​ശീ​യ വി​മാ​ന​ക്ക​മ്പ​നി​യാ​യ റു​വാ​ണ്ട് എ​യ​റി​ന്റെ 49 ശ​ത​മാ​നം ഓ​ഹ​രി ഖ​ത്ത​ർ എ​യ​ർ​വേ​സി​ന്റെ 49 ശ​ത​മാ​നം ഓ​ഹ​രി ഖ​ത്ത​ർ ദേ​ശീ​യ വി​മാ​ന​ക്ക​മ്പ​നി സ്വ​ന്ത​മാ​ക്കു​മെ​ന്നാ​ണ് റി​പ്പോ​ര്‍ട്ട്. ഇ​ത് സം​ബ​ന്ധി​ച്ച ക​രാ​റി​ല്‍ അ​ടു​ത്ത​മാ​സം തു​ട​ക്ക​ത്തി​ല്‍ ഒ​പ്പു​വെ​ച്ചേ​ക്കും. ക​ഴി​ഞ്ഞ ദി​വ​സം ല​ണ്ട​നി​ല്‍ ന​ട​ന്ന സ്കൈ​ട്രാ​ക്സ് എ​യ​ര്‍ലൈ​ന്‍ അ​വാ​ര്‍ഡ്സി​ല്‍ ലോ​ക​ത്തെ ഏ​റ്റ​വും വി​മാ​ന​ക്ക​മ്പ​നി​ക്കു​ള്ള പു​ര​സ്കാ​രം ഖ​ത്ത​ര്‍ എ​യ​ര്‍വേ​സ് സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. സേ​വ​നം വി​പു​ല​പ്പെ​ടു​ത്താ​ൻ ഒ​രു​ങ്ങു​ക​യാ​ണ് ക​മ്പ​നി. 171 ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് സ​ർ​വി​സ് ന​ട​ത്തു​ന്ന ഖ​ത്ത​ർ എ​യ​ർ​വേ​യ്സ് ലോ​ക​ത്തി​ലെ​ത​ന്നെ മു​ൻ​നി​ര വി​മാ​ന​ക്ക​മ്പ​നി​ക​ളി​ലൊ​ന്നാ​ണ്.

Tags:    

Similar News