ഒരു വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ ഖത്തർ എയർബസ് എ350 വിമാനങ്ങൾ പറന്നുതുടങ്ങി

Update: 2024-03-09 10:24 GMT

ഒരു വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ ഖത്തർ എയർവേസിന്റെ എയർബസ് എ350 വിമാനങ്ങൾ പറന്നു തുടങ്ങി. വിമാനത്തിന്റെ പ്രതലത്തിന് കേടുപാടുകൾ സംഭവിച്ചതിന്റെ പേരിൽ എയർബസുമായുള്ള അപൂർവ നിയമപോരാട്ടത്തിനാണ് വിരാമമിട്ടതെന്ന് ഖത്തർ എയർവേംസ് ഗ്രൂപ് ചീഫ് കൊമേഴ്‌സ്യൽ ഓഫിസർ തിയറി ആന്റിനോറി പറഞ്ഞു. കൂടുതൽ വിമാനങ്ങൾ തങ്ങളുടെ നിരയിലേക്ക് വരുന്നതിലൂടെ വലിയ അവസരങ്ങളാണ് മുന്നിൽ കാണുന്നതെന്ന് ആന്റിനോറി റോയിട്ടേഴ്‌സിനോട് പറഞ്ഞു.

യൂറോപ്പിനും ഏഷ്യക്കും യൂറോപ്പിനും ആസ്‌ട്രേലിയക്കും യൂറോപ്പിനും ഇന്ത്യൻ മഹാസമുദ്രത്തിനും ആഫ്രിക്കക്കുമിടയിൽ നിരവധി സാധ്യതകളാണ് തങ്ങളുടെ മുന്നിലുള്ളതെന്നും ആന്റിനോറി വ്യക്തമാക്കി.

എയർബസ് എ350ലെ പെയിന്റ് വിള്ളലുകളിലൂടെ കാർബൺ-കോംപോസിറ്റ് മിന്നൽ സംരക്ഷണ ഉപപാളികളിലെ തകരാറുകൾ പുറത്തുവന്നതോടെയാണ് ഖത്തർ എയർവേസും എയർബസും തമ്മിലുള്ള നിയമപോരാട്ടത്തിന് തുടക്കം കുറിച്ചത്.

Tags:    

Similar News