ഖത്തറിലെ എല്ലാ ഹെൽത്ത് സെന്ററുകളിലും കേസ് മാനേജ്‌മെന്റ് സേവനം ആരംഭിച്ചു
ഖത്തറിലെ എല്ലാ ഹെൽത്ത് സെന്ററുകളിലും കേസ് മാനേജ്‌മെന്റ് സേവനം ആരംഭിച്ചു. സംയോജിത ഫാമിലി മെഡിസിൻ മാതൃകയെ കൂടുതൽ ശക്തിപ്പെടുത്തുന്നതാണ് പദ്ധതി. ഉംസലാൽ, വജബ, വക്റ, വെസ്റ്റ്ബേ ഹെൽത്ത് സെന്ററുകളിൽ ആരംഭിച്ച കേസ് മാനേജ്മെന്റ് സേവനത്തിന്റെ പ്രാഥമികഘട്ടം വിജയകരമായിരുന്നു ഇതോടെയാണ് പദ്ധതി വ്യാപിപ്പിക്കാൻ തീരുമാനിച്ചത്.
ആഗോളാടിസ്ഥാനത്തിൽ പരീക്ഷിച്ച് വിജയിച്ച സേവനമാണ് കേസ് മാനേജ്മെന്റ്. ഒന്നിലധികം വിട്ടുമാറാത്ത രോഗാവസ്ഥയുള്ള അല്ലെങ്കിൽ സങ്കീർണമായ പരിചരണം ആവശ്യമായി വരുന്ന രോഗികൾക്ക് സമഗ്രവും തുടർച്ചയായതുമായ പരിചരണം ഇതുവഴി ഉറപ്പാക്കും.
ആരോഗ്യ രംഗത്തെ വിദഗ്ധ സംഘത്തെ ഒരുമിപ്പിക്കുന്ന സംയോജിത പരിചരണ മാതൃകയാണ് പി.എച്ച്.സി.സിയുടെ കേസ് മാനേജ്മന്റ് സേവനം. തുടർ ചികിത്സ പ്രോത്സാഹിപ്പിക്കുന്നതിനും ആശുപത്രി കിടത്തി ചികിത്സ കുറക്കുന്നതിനും കേസ് മാനേജ്‌മെന്റ് സേവനം സഹായകമാവും.