നാറ്റോ ഉച്ചകോടി ; ഖത്തർ പങ്കെടുക്കും

Update: 2024-07-09 08:47 GMT

നാ​റ്റോ​യു​ടെ 75ആം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് വാ​ഷി​ങ്ട​ൺ ഡി.​സി​യി​ൽ ന​ട​ക്കു​ന്ന ഉ​ച്ച​കോ​ടി​യി​ൽ ഖ​ത്ത​ർ പ​​ങ്കെ​ടു​ക്കും. ചൊ​വ്വ, ബു​ധ​ൻ ദി​വ​സ​ങ്ങ​ളി​ൽ യു.​എ​സി​ലെ വാ​ഷി​ങ്ട​ൺ ഡി.​സി​യി​ലാ​ണ് ഉ​ച്ച​കോ​ടി. ഈ​ജി​പ്ത്, ജോ​ർ​ഡ​ൻ, തു​നീ​ഷ്യ, യു.​എ.​ഇ, ബ​ഹ്റൈ​ൻ തു​ട​ങ്ങി​യ അ​റ​ബ് രാ​ജ്യ​ങ്ങ​ളും പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. നാ​റ്റോ അം​ഗ​രാ​ജ്യ​ങ്ങ​ളു​ൾ​പ്പെ​ടെ 31 രാ​ജ്യ​ങ്ങ​ൾ​ക്കാ​ണ് ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റി​ന്റെ ക്ഷ​ണം ല​ഭി​ച്ച​ത്.

നാ​റ്റോ അം​ഗ​മ​ല്ലാ​ത്ത​തി​നാ​ൽ ഉ​ച്ച​കോ​ടി​യി​ലെ ഔ​ദ്യോ​ഗി​ക യോ​ഗ​ങ്ങ​ളി​ൽ ഖ​ത്ത​ർ പ​ങ്കെ​ടു​ക്കി​ല്ല. മ​റ്റ് പ​രി​പാ​ടി​ക​ളു​ടെ​യും ച​ർ​ച്ച​ക​ളു​ടെ​യും ഭാ​ഗ​മാ​കും. 2022ലാ​ണ് ഖ​ത്ത​റി​നെ നാ​റ്റോ ഇ​ത​ര സ​ഖ്യ​ക​ക്ഷി​യാ​യി അ​മേ​രി​ക്ക പ്ര​ഖ്യാ​പി​ച്ച​ത്. ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ്​ ത​മീം ബി​ൻ ഹ​മ​ദ്​ ആ​ൽ​ഥാ​നി​യു​ടെ അ​മേ​രി​ക്ക​ൻ സ​ന്ദ​ർ​ശ​ന​ത്തി​നി​ട​യി​ൽ ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ലാ​യി​രു​ന്നു ​അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ്​​ ജോ ​ബൈ​ഡ​ൻ പ്ര​ധാ​ന സൗ​ഹൃ​ദ രാ​ഷ്ട്ര​മെ​ന്ന നി​ല​യി​ൽ ഖ​ത്ത​റി​നെ നാ​റ്റോ ഇ​ത​ര സ​ഖ്യ​രാ​ജ്യ പ​ദ​വി​യി​ലേ​ക്ക്​ നി​ർ​ദേ​ശി​ച്ച​ത്​.

അ​മേ​രി​ക്ക​യു​മാ​യി ന​യ​ത​ന്ത്ര-​സാ​മ്പ​ത്തി​ക മേ​ഖ​ല​ക​ളി​ലെ അ​ടു​ത്ത ബ​ന്ധ​ത്തി​ന്‍റെ പ്ര​തീ​ക​മാ​യാ​ണ്​ പ്ര​ധാ​ന നാ​റ്റോ ഇ​ത​ര സ​ഖ്യ പ​ദ​വി ന​ൽ​കു​ന്ന​ത്. ഇ​ത്ത​രം 19മ​ത്തെ രാ​ജ്യ​മാ​ണ്​ ഖ​ത്ത​ർ. കു​വൈ​ത്തി​നും ബ​ഹ്റൈ​നും ശേ​ഷം ഗ​ൾ​ഫ് മേ​ഖ​ല​യി​ലെ യു.​എ​സി​ന്റെ പ്ര​ധാ​ന നാ​റ്റോ ഇ​ത​ര സ​ഖ്യ​ക​ക്ഷി​യാ​യി മാ​റു​ന്ന മൂ​ന്നാ​മ​ത്തെ രാ​ജ്യ​വും. നാ​റ്റോ ഇ​ത​ര സ​ഖ്യ​രാ​ജ്യ​മാ​യ​ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഖ​ത്ത​റി​ന് ക്ഷ​ണം ല​ഭി​ക്കു​ന്ന​ത്.

Tags:    

Similar News