മഹാസീൽ ഫെസ്റ്റിന് ഖത്തറിൽ തുടക്കം

Update: 2024-02-26 09:14 GMT

പ​ച്ച​ക്ക​റി​ക​ളും പൂ​ക്ക​ളും ചെ​ടി​ക​ളു​മാ​യി കാ​ർ​ഷി​ക സ​മൃ​ദ്ധി​യു​ടെ ആ​ഘോ​ഷ​മാ​യി ക​താ​റ​യി​ല മ​ഹാ​സീ​ൽ ഫെ​സ്റ്റി​ന് തു​ട​ക്ക​മാ​യി. മു​നി​സി​പ്പാ​ലി​റ്റി മ​ന്ത്രാ​ല​യ​വും ഖ​ത്ത​രി ​ഫാ​​ർ​മേ​ഴ്സ് ഫോ​റ​വു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ക്കു​ന്ന എ​ട്ടാ​മ​ത് ഫെ​സ്റ്റി​വ​ൽ ഏ​പ്രി​ൽ 25 വ​രെ നീ​ണ്ടു​നി​ൽ​ക്കും. രാ​വി​ലെ ഒ​മ്പ​ത് മ​ണി മു​ത​ൽ രാ​ത്രി ഒ​മ്പ​ത് വ​രെ​യാ​ണ് പ്ര​ദ​ർ​ശ​ന​വും വി​ൽ​പ​ന​യും.

വി​വി​ധ പ​ച്ച​ക്ക​റി​ക​ൾ, തേ​ൻ, ഈ​ത്ത​പ്പ​ഴം, മാം​സം, മു​ട്ട, പ​ഴ​വ​ർ​ഗ​ങ്ങ​ൾ വി​വി​ധ കാ​ർ​ഷി​ക വി​ള​ക​ളും ചെ​ടി​ക​ളു​മെ​ല്ലാ​മാ​യാ​ണ് മ​ഹാ​സീ​ൽ ഫെ​സ്റ്റി​ന് തു​ട​ക്കം കു​റി​ച്ച​ത്. മു​ൻ​വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ഇ​ത്ത​വ​ണ പ്രാ​ദേ​ശി​ക പ​ങ്കാ​ളി​ക​ളു​ടെ​യും ഫാ​മു​ക​ളു​ടെ​യും എ​ണ്ണം വ​ർ​ധി​ച്ച​താ​യി സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ സ​ൽ​മാ​ൻ അ​ൽ നു​ഐ​മി പ​റ​ഞ്ഞു. 31 പ്രാ​ദേ​ശി​ക ഫാ​മു​ക​ൾ, 10 ന​ഴ്സ​റി​ക​ൾ എ​ന്നി​വ പ​​ങ്കെ​ടു​ക്കു​ന്നു​ണ്ട്. അ​ല​ങ്കാ​ര​ച്ചെ​ടി​ക​ളും തൈ​ക​ളും വി​ൽ​ക്കു​ന്ന 10 ന​ഴ്സ​റി​ക​ൾ, പാ​ൽ, ഇ​റ​ച്ചി, ജ്യൂ​സ് ഉ​ൾ​പ്പെ​ടെ ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ പ്രാ​ദേ​ശി​ക ക​മ്പ​നി​ക​ൾ എ​ന്നി​വ​യും മേ​ള​യു​ടെ ഭാ​ഗ​മാ​ണ്.

ഏ​റ്റ​വും ഗു​ണ​മേ​ന്മ​യു​ള്ള​തും പ്രാ​ദേ​ശി​ക കൃ​ഷി​യി​ട​ങ്ങ​ളി​ൽ​നി​ന്ന് വി​ള​വെ​ടു​ക്കു​ന്ന​തു​മാ​യ ഉ​ൽ​പ​ന്ന​ങ്ങ​ളും വി​ഭ​വ​ങ്ങ​ളും വാ​ങ്ങാ​ൻ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് അ​വ​സ​ര​മൊ​രു​ക്കു​ന്ന​താ​ണ് മ​ഹാ​സീ​ൽ ഫെ​സ്റ്റി​വ​ലെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Tags:    

Similar News