ഖത്തറിലേക്കുള്ള സന്ദര്‍ശകരുടെ എണ്ണത്തില്‍ പോയവര്‍ഷം വന്‍ വര്‍ധന

Update: 2024-01-03 06:38 GMT

ഖത്തറിലേക്കുള്ള സന്ദര്‍ശകരുടെ എണ്ണത്തില്‍ പോയവര്‍ഷമുണ്ടായത് വന്‍ വര്‍ധന. ൪൦ ‌ലക്ഷം പേരാണ് 2023 ല്‍ ഖത്തറിലെത്തിയത്. ഖത്തര്‍ ടൂറിസമാണ് കണക്കുകള്‍ പുറത്തുവിട്ടത്. ലോകകപ്പ് ഫുട്ബോളിന് പിന്നാലെ ആഗോളാടിസ്ഥാനത്തില്‍ തന്നെ ഖത്തര്‍ ഒരു പ്രധാന ടൂറിസം കേന്ദ്രമായി മാറിയിരുന്നു. ഇതോടൊപ്പം ടൂറിസം പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ കൂടിയായതോടെ സന്ദര്‍ശകരുടെ എണ്ണം റെക്കോര്‍ഡിലെത്തി.

ഹയ്യാ വിസ നീട്ടാനുള്ള തീരുമാനമായിരുന്നു ഇതില്‍ പ്രധാനം. നിരവധി പേരാണ് ഹയ്യാ, ഹയ്യാ വിത്ത് മി സൌകര്യങ്ങളിലൂടെ രാജ്യത്തെത്തിയത്. ഫോര്‍മുല വണ്‍, ജിംസ്, മോട്ടോ ജിപി തുടങ്ങിയ മേളകളും സന്ദര്‍ശകരുടെ എണ്ണം കൂട്ടി.

സൌദി അറേബ്യയില്‍ നിന്നാണ് കൂടുതല്‍ പേരെത്തിയത്. ഇന്ത്യക്ക് പുറമേ ജര്‍മനി, ബ്രിട്ടണ്‍ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും കഴിഞ്ഞ വര്‍ഷം ധാരാളം പേര്‍ ഖത്തര്‍ സന്ദര്‍ശിക്കാനെത്തി. ഈ വര്‍ഷം ഏഷ്യന്‍ കപ്പ് കൂടി നടക്കുന്നതോടെ കൂടുതല്‍ സന്ദര്‍ശകര്‍ എത്തുമെന്നാണ് കണക്കാക്കുന്നത്.

Tags:    

Similar News