ഇസ്രയേലിന്റെ വെസ്റ്റ് ബാങ്ക് കുടിയേറ്റ വ്യാപന പദ്ധതി; അപലപിച്ച് ഖത്തർ

Update: 2024-07-02 09:55 GMT

അ​ധി​നി​വി​ഷ്ട വെ​സ്റ്റ് ബാ​ങ്കി​ലെ ഇ​സ്രാ​യേ​ലി​ന്റെ കു​ടി​യേ​റ്റ വ്യാ​പ​ന പ​ദ്ധ​തി​യെ ശ​ക്ത​മാ​യി അ​പ​ല​പി​ച്ച് ഖ​ത്ത​ർ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം. യു.​എ​ൻ സു​ര​ക്ഷ കൗ​ൺ​സി​ൽ പ്ര​മേ​യ​ത്തി​ന്റെ​യും അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ളു​ടെ​യും ലം​ഘ​ന​മാ​ണി​ത്. മേ​ഖ​ല​യി​ൽ സം​ഘ​ർ​ഷം അ​വ​സാ​നി​പ്പി​ക്കാ​നും സ​മ​ഗ്ര​വും നീ​തി​യു​ക്ത​വു​മാ​യ സ​മാ​ധാ​നം സാ​ധ്യ​മാ​ക്കാ​നു​മു​ള്ള ശ്ര​മ​ങ്ങ​ളെ ത​ട​സ്സ​പ്പെ​ടു​ത്തു​ന്ന​താ​ണ് ഇ​സ്രാ​യേ​ലി​ന്റെ ഈ ​ശ്ര​മം. ഗ​സ്സ​യി​ൽ ക്രൂ​ര​മാ​യ ആ​ക്ര​മ​ണം തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് വെ​സ്റ്റ് ബാ​ങ്കി​ൽ ഫ​ല​സ്തീ​നി​ക​ളെ ബ​ല​മാ​യി പു​റ​ന്ത​ള്ളി കു​ടി​യേ​റ്റം വ്യാ​പി​പ്പി​ക്കാ​ൻ അ​ധി​നി​വേ​ശ ശ​ക്തി ​ശ്ര​മി​ക്കു​ന്ന​ത്. ഇ​ത്ത​രം ഏ​ക​പ​ക്ഷീ​യ ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്കാ​ൻ അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹം സ​മ്മ​ർ​ദം ചെ​ലു​ത്ത​ണം. 1967ലെ ​അ​തി​ർ​ത്തി അ​ടി​സ്ഥാ​ന​മാ​ക്കി ജ​റൂ​സ​ലം ആ​സ്ഥാ​മാ​യി സ്വ​ത​ന്ത്ര ഫ​ല​സ്തീ​ൻ രാ​ഷ്ട്രം സ്ഥാ​പി​ക്കു​ക മാ​ത്ര​മാ​ണ് മേ​ഖ​ല​യി​ൽ സ്ഥി​ര​ത​യും സ​മാ​ധാ​ന​വും കൈ​വ​രി​ക്കാ​നു​ള്ള മാ​ർ​ഗം. ഫ​ല​സ്തീ​നി​ക​ളു​ടെ ന്യാ​യ​മാ​യ അ​വ​കാ​ശ​ങ്ങ​ൾ​ക്കൊ​പ്പം ത​ന്നെ​യാ​ണ് ഖ​ത്ത​ർ എ​ക്കാ​ല​വും നി​ല​യു​റ​പ്പി​ക്കു​ക​യെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

Tags:    

Similar News