ഹോം ബിസിനസ് ; പട്ടിക വിപുലപ്പെടുത്തി ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയം

Update: 2024-08-12 09:58 GMT

വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലെ വീ​ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ചെ​റു​കി​ട വ്യ​വ​സാ​യ സം​രം​ഭ​ക പ​ട്ടി​ക​യി​ൽ കൂ​ടു​ത​ൽ വി​ഭാ​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി മ​ന്ത്രാ​ല​യം. ഹോം ​പ്രോ​ജ​ക്ട് ലൈ​സ​ൻ​സി​ന് (വീ​ട്ടു സം​രം​ഭം) കീ​ഴി​ലാ​ണ് പു​തു​താ​യി 48 ചെ​റു​കി​ട വ്യാ​പാ​ര​ങ്ങ​ൾ​കൂ​ടി വാ​ണി​ജ്യ, വ്യ​വ​സാ​യ മ​ന്ത്രാ​ല​യം പ്ര​ഖ്യാ​പി​ച്ച​ത്.ഇ​തോ​ടെ ഈ ​ലൈ​സ​ൻ​സി​ന് കീ​ഴി​ൽ തെ​ര​ഞ്ഞെ​ടു​ക്കാ​വു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ എ​ണ്ണം 63 ആ​യി. നേ​ര​ത്തേ 15 വ്യാ​പാ​ര, ചെ​റു​കി​ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​ണ് അ​ധി​കൃ​ത​ർ ലൈ​സ​ൻ​സ് ന​ൽ​കി​യി​രു​ന്ന​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ണി​ലാ​യി​രു​ന്നു സ്വ​ദേ​ശി​ക​ൾ​ക്ക് വീ​ടു​ക​ളി​ലി​രു​ന്നും ചെ​റു​കി​ട സം​രം​ഭ​ങ്ങ​ൾ തു​ട​ങ്ങാ​ൻ സൗ​ക​ര്യ​മൊ​രു​ക്കു​ന്ന ‘ഹോം ​ബി​സി​ന​സ് ലൈ​സ​ൻ​സി’​ന് വാ​ണി​ജ്യ മ​ന്ത്രാ​ല​യം തു​ട​ക്കം​കു​റി​ച്ച​ത്. വി​വി​ധ​യി​നം ന​ട്സു​ക​ൾ, ത​യ്യ​ൽ, ബാ​ഗു​ക​ൾ ഉ​ൾ​പ്പെ​ടെ തു​ക​ൽ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ നി​ർ​മാ​ണ​വും റി​പ്പ​യ​റും, കോ​പ്പി മെ​ഷി​നു​ക​ളു​ടെ അ​ക​റ്റു​പ്പ​ണി, ക​മ്പ്യൂ​ട്ട​ർ റി​പ്പ​യ​റി​ങ്, സോ​ഫ്റ്റ് വെ​യ​ർ ഡി​സൈ​നി​ങ്-​പ്രോ​ഗ്രാ​മി​ങ്, വ​സ്ത്ര വ്യാ​പാ​രം, പാ​ദ​ര​ക്ഷ വി​ൽ​പ​ന, യാ​ത്രാ സാ​ധ​ന​സാ​മ​ഗ്രി​ക​ൾ വാ​ട​ക​ക്ക് ന​ൽ​ക​ൽ, വി​വ​ർ​ത്ത​നം സേ​വ​ന​ങ്ങ​ൾ, സു​ഗ​ന്ധ​ദ്ര​വ്യ വി​ൽ​പ​ന, ആ​ഭ​ര​ണ ഡി​സൈ​നി​ങ്, സൗ​ന്ദ​ര്യ വ​ർ​ധ​ക വ​സ്തു​ക്ക​ളു​ടെ വ്യാ​പാ​രം, ഇ​ന്റീ​രി​യ​ർ ഡെ​ക്ക​റേ​ഷ​ൻ ഡി​സൈ​നി​ങ് തു​ട​ങ്ങി​യ​വ പു​തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

സേ​വ​ന അ​പേ​ക്ഷ ഫോം, ​പ്രോ​പ്പ​ർ​ട്ടി ഉ​ട​മ​യു​ടെ​യും ലൈ​സ​ൻ​സ് ഉ​ട​മ​യു​ടെ​യും ഐ.​ഡി കാ​ർ​ഡ്, മൈ ​അ​ഡ്ര​സ് എ​ന്നി​വ​യാ​ണ് വീ​ട്ടു​സം​രം​ഭ​ത്തി​നു​വേ​ണ്ട പ്ര​ധാ​ന രേ​ഖ​ക​ൾ. ഏ​ക​ജാ​ല​കം പോ​ർ​ട്ട​ൽ വ​ഴി ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം.

ഓ​ൺ​ലൈ​നാ​യാ​ണ് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​തെ​ങ്കി​ൽ അ​പേ​ക്ഷ ഫോം ​പൂ​രി​പ്പി​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ല. www.moci.gov.qa എ​ന്ന വെ​ബ്‌​സൈ​റ്റ് സ​ന്ദ​ർ​ശി​ച്ച് ഇ-​സ​ർ​വി​സ​സ് ടാ​ബി​ലൂ​ടെ​യാ​ണ് ഏ​ക ജാ​ല​ക പോ​ർ​ട്ട​ലി​ൽ എ​ത്തേ​ണ്ട​ത്.

മ​ന്ത്രാ​ല​യ​ത്തി​ന്റെ പ്ര​ഖ്യാ​പ​നം പു​തി​യ ആ​ശ​യ​ങ്ങ​ളെ പി​ന്തു​ണ​ക്കു​ന്ന​തി​നും അ​വ​രു​ടെ പ​ദ്ധ​തി​ക​ളി​ലേ​ക്ക് നി​ക്ഷേ​പം ആ​ക​ർ​ഷി​ക്കു​ന്ന​തി​നു​മു​ള്ള ക​ഴി​വു​ക​ൾ ന​വീ​ക​രി​ക്കാ​നും വി​ക​സി​പ്പി​ക്കാ​നും പ്രോ​ത്സാ​ഹി​പ്പി​ക്കും. ഭാ​വി​യി​ൽ വാ​ണി​ജ്യ ഔ​ട്ട്‌​ലൈ​റ്റു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​ലേ​ക്ക് ഇ​ത് ന​യി​ക്കു​മെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ അ​വ​കാ​ശ​വാ​ദം.

Tags:    

Similar News