ഹെൽത്ത് കാർഡ് പുതുക്കുന്നതിലും തട്ടിപ്പ് ; മുന്നറിയിപ്പുമായി ഖത്തർ എച്ച്.എം.സി

Update: 2024-07-23 10:34 GMT

‘നി​ങ്ങ​ളു​ടെ ഹെ​ൽ​ത്ത് കാ​ർ​ഡ് കാ​ലാ​വ​ധി അ​വ​സാ​നി​ച്ചി​രി​ക്കു​ന്നു.24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ താ​ഴെ​യു​ള്ള ലി​ങ്ക് ക്ലി​ക്ക് ചെ​യ്ത് പു​തു​ക്കു​ക’ എ​ന്നാ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടു​ള്ള ത​ട്ടി​പ്പ് സ​ന്ദേ​ശ​ങ്ങ​ൾ​ക്കെ​തി​രെ മു​ന്ന​റി​യി​പ്പു​മാ​യി ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​ൻ. എ​ച്ച്.​എം.​സി​യു​ടെ പേ​രി​ൽ ഹു​കൂ​മി വെ​ബ്സൈ​റ്റ് എ​ന്ന വ്യാ​ജേ​ന ന​ൽ​കു​ന്ന ലി​ങ്ക് വ​ഴി​യു​ള്ള സ​ന്ദേ​ശം ത​ട്ടി​പ്പു​കാ​രു​ടെ പു​തി​യ അ​ട​വാ​ണെ​ന്ന് മു​ന്ന​റി​യി​പ്പു ന​ൽ​കു​ക​യാ​ണ് അ​ധി​കൃ​ത​ർ.

ഇ​ത്ത​രം വ്യാ​ജ സ​ന്ദേ​ശ​ങ്ങ​ളി​ൽ വീ​ഴ​രു​തെ​ന്നും അം​ഗ​ങ്ങ​ളും രോ​ഗി​ക​ളും പൊ​തു​ജ​ന​ങ്ങ​ളും സൂ​ക്ഷ്മ​ത പാ​ലി​ക്ക​ണ​മെ​ന്നും ത​ട്ടി​പ്പ് സ​ന്ദേ​ശ​ത്തി​ന്റെ സ്ക്രീ​ൻ ഷോ​ട്ട് പ​ങ്കു​വെ​ച്ചു​കൊ​ണ്ട് എ​ച്ച്.​എം.​സി അ​റി​യി​ച്ചു. ഇ​ത്ത​ര​ത്തി​ൽ വ​രു​ന്ന എ​സ്.​എം.​എ​സ്​ ലി​ങ്കു​ക​ൾ തു​റ​ക്കാ​നോ, പ്ര​തി​ക​രി​ക്കാ​നോ ശ്ര​മി​ക്ക​രു​ത്.

സ്വ​ദേ​ശി​ക​ളു​ടെ​യും താ​മ​സ​ക്കാ​രു​ടെ​യും വ്യ​ക്​​തി​ഗ​ത വി​വ​ര​ങ്ങ​ളും ബാ​ങ്ക്​ വി​ശ​ദാ​ശ​ങ്ങ​ളും ചോ​ർ​ത്താ​നും ത​ട്ടി​പ്പ്​ ന​ട​ത്താ​നു​മു​ള്ള മ​റ്റൊ​രു ശ്ര​മ​മാ​ണ്​ ഹെ​ൽ​ത്ത്​ കാ​ർ​ഡ്​ പു​തു​ക്ക​ൽ എ​ന്ന പേ​രി​ലെ​ത്തു​ന്ന ഇ​ത്ത​രം ​സ​ന്ദേ​ശ​ങ്ങ​ൾ.

മെ​സേ​ജി​ന് പ്ര​തി​ക​രി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യോ, അ​ല്ലെ​ങ്കി​ൽ ലി​ങ്ക്​ കോ​പ്പി ചെ​യ്​​ത്​ ബ്രൗ​സ​ർ വ​ഴി പ്ര​വേ​ശി​ക്കു​ക​യോ ചെ​യ്യ​ണ​മെ​ന്നാ​ണ്​ വ്യാ​ജ സ​ന്ദേ​ശ​ങ്ങ​ളി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. എ​ന്നാ​ൽ, ഇ​ത്ത​ര​ത്തി​ൽ ത​ട്ടി​പ്പ്​ വെ​ബ്​​സൈ​റ്റു​ക​ളി​ൽ പ്ര​വേ​ശി​ക്കു​ന്ന​തോ​ടെ സ്വ​കാ​ര്യ വി​വ​ര​ങ്ങ​ളും മ​റ്റും അ​ജ്​​ഞാ​ത കേ​ന്ദ്ര​ത്തി​ലെ ത​ട്ടി​പ്പു സം​ഘ​ങ്ങ​ളി​ലെ​ത്തും.

ബാ​ങ്ക്​ വി​ശ​ദാം​ശ​ങ്ങ​ൾ ചോ​ദി​ച്ചും, ക്യു.​ഐ.​ഡി ന​മ്പ​ർ ആ​വ​ശ്യ​പ്പെ​ട്ടും, ബാ​ങ്ക്​ അ​ക്കൗ​ണ്ട്​ ഫ്രീ​സ്​ ചെ​യ്​​തു​വെ​ന്ന്​ അ​റി​യി​ച്ചും ഖ​ത്ത​ർ പോ​സ്​​റ്റി​ന്റെ പേ​രി​ലു​മെ​ല്ലാ​മാ​യി വ​രു​ന്ന വ്യാ​ജ ഫോ​ൺ വി​ളി​ക​ളു​ടെ​യും എ​സ്.​എം.​സി​ന്റെ​യും ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളു​ടെ സ​മ്മാ​നം ല​ഭി​ച്ച​താ​യി അ​റി​യി​ച്ചു​വ​രു​ന്ന വാ​ട്​​സ്ആ​പ്​ സ​ന്ദേ​ശ​ങ്ങ​ളു​ടെ​യു​മെ​ല്ലാം തു​ട​ർ​ച്ച​യാ​ണ്​ ഇ​ത്ത​രം ത​ട്ടി​പ്പു​ക​ളും.

ഹെ​ൽ​ത്ത് കാ​ർ​ഡ്​ പു​തു​ക്കാ​ൻ....

ഹു​കൂ​മി​യു​ടെ വെ​ബ്​​സൈ​റ്റി​ൽ സ​ർ​വി​സ്​ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​ച്ച്​ ഹെ​ൽ​ത്ത്​ കാ​ർ​ഡ്​ പു​തു​ക്കാ​വു​ന്ന​താ​ണ്. ഹ​മ​ദ്​ മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​നി​ൽ നി​ന്നു ത​ന്നെ​യു​ള്ള സ​ന്ദേ​ശ​ത്തി​ലെ ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റ് ലി​ങ്ക് വ​ഴി ഹെ​ൽ​ത്ത്​ കാ​ർ​ഡ്​ പു​തു​ക്കാം. https://hukoomi.gov.qa/en/e-services/renew-health-card എ​ന്ന ലി​ങ്കാ​ണ്​ ഉ​പ​യോ​​ഗി​ക്കേ​ണ്ട​ത്.

Tags:    

Similar News