ഫാസ്റ്റ് ക്രാഫ്റ്റുകൾ ഖത്തർ നാവിക സേനയുടെ ഭാഗാമാകും; പുതുതായി എത്തുന്നത് രണ്ട് എ​ഫ്.​എ.​സി 50 കപ്പലുകൾ

Update: 2024-03-08 08:04 GMT

ഖ​ത്ത​ർ അ​മീ​രി നാ​വി​ക​സേ​ന​ക്കാ​യി തു​ർ​ക്കി​യി​ൽ​ നി​ന്ന് ര​ണ്ട് ഫാ​സ്റ്റ് അ​റ്റാ​ക്ക് ക്രാ​ഫ്റ്റ് 50(എ​ഫ്.​എ.​സി 50) ക​പ്പ​ലു​ക​ൾ വാ​ങ്ങി​യ​താ​യി ഖ​ത്ത​ർ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം. ദോ​ഹ ഇ​ന്റ​ർ​നാ​ഷ​ന​ൽ മാ​രി​ടൈം ഡി​ഫ​ൻ​സ് എ​ക്‌​സി​ബി​ഷ​ൻ ആ​ൻ​ഡ് കോ​ൺ​ഫ​റ​ൻ​സി​ൽ (ഡിം​ഡെ​ക്‌​സ്) തു​ർ​ക്കി​യ ക​പ്പ​ൽ​ശാ​ല​യാ​യ ഡി​യ​ർ​സാ​നു​മാ​യി പു​തു​താ​യി ഒ​പ്പു​വെ​ച്ച ക​രാ​ർ പ്ര​കാ​ര​മാ​ണ് നാ​വി​ക​സേ​ന നി​ര​യി​ലേ​ക്ക് പു​തി​യ ര​ണ്ട് ക​പ്പ​ലു​ക​ളെ​ത്തി​ക്കു​ന്ന​ത്.

ഖ​ത്ത​ർ നാ​വി​ക​സേ​ന ക​മാ​ൻ​ഡ​ർ മേ​ജ​ർ ജ​ന​റ​ൽ അ​ബ്ദു​ല്ല ബി​ൻ ഹ​സ​ൻ അ​ൽ സു​ലൈ​ത്തി, തു​ർ​ക്കി​യ പ്ര​തി​രോ​ധ ഏ​ജ​ൻ​സി (എ​സ്.​എ​സ്.​ബി) മേ​ധാ​വി ഹ​ലൂ​ക് ഗോ​ർ​ഗു​ൻ, ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ അ​സീ​സ് യി​ൽ​ദ്രിം എ​ന്നി​വ​ർ ഡിം​ഡെ​ക്‌​സി​ൽ ന​ട​ന്ന ക​രാ​ർ ഒ​പ്പു​വെ​ക്ക​ൽ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

അ​സി​മെ​ട്രി​ക് വാ​ർ​ഫെ​യ​ർ, പ​ട്രോ​ൾ മി​ഷ​നു​ക​ൾ മു​ത​ൽ ആ​ന്റി പൈ​റ​സി, ഡി​സാ​സ്റ്റ​ർ റി​ലീ​ഫ് ഓ​പ​റേ​ഷ​ൻ വ​രെ​യു​ള്ള വി​വി​ധ ദൗ​ത്യ​ങ്ങ​ൾ​ക്കാ​യാ​ണ് ഈ ​ക​പ്പ​ലു​ക​ൾ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന് ഡി​യ​ർ​സെ​ൻ വ്യ​ക്ത​മാ​ക്കി. സ​ർ​ഫേ​സ് വാ​ർ​ഫെ​യ​ർ, എ​യ​ർ​ഡി​ഫ​ൻ​സ് വാ​ർ​ഫെ​യ​ർ, അ​സി​മെ​ട്രി​ക് വാ​ർ​ഫെ​യ​ർ എ​ന്നി​വ​ക്ക് അ​നു​യോ​ജ്യ​മാ​യ ആ​യു​ധ സം​വി​ധാ​ന​ങ്ങ​ളോ​ടെ​യാ​ണ് ഹൈ ​സ്പീ​ഡ് ഫാ​സ്റ്റ് പ​ട്രോ​ൾ ബോ​ട്ട് സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്നെ​ന്നും ഡി​യ​ർ​സെ​ൻ വ്യ​ക്ത​മാ​ക്കി.

എ​ട്ട് മാ​സ​ത്തി​നു​ള്ളി​ൽ നി​ർ​ണാ​യ​ക​മാ​യ രൂ​പ​ക​ൽ​പ​ന ഘ​ട്ട​ത്തി​ലേ​ക്ക് ക​ട​ക്കു​മെ​ന്നും പ​ദ്ധ​തി​യു​ടെ പ്ര​ഥ​മ രൂ​പ​ക​ൽ​പ​ന പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഇ​ന്ന് മു​ത​ൽ എ​ട്ട് മാ​സ​ത്തി​നു​ള്ളി​ൽ നി​ർ​മാ​ണം ആ​രം​ഭി​ക്കു​ന്ന ക​പ്പ​ലി​ന്റെ ആ​ദ്യ കൈ​മാ​റ്റം 36 മാ​സ​ത്തി​ന് ശേ​ഷ​വും ര​ണ്ടാ​മ​ത്തെ കൈ​മാ​റ്റം 42 മാ​സ​ത്തി​ന് ശേ​ഷ​വു​മാ​യി​രി​ക്കു​മെ​ന്നും യെ​നി​സെ​രി സ്ഥി​രീ​ക​രി​ച്ചു.

നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്ന മു​റ​ക്ക് പ്രാ​ഥ​മി​ക സ​മു​ദ്ര പ​രീ​ക്ഷ​ണ​ങ്ങ​ൾ തു​ർ​ക്കി​യ​യി​ൽ ന​ട​ത്തു​മെ​ന്നും, ഔ​ദ്യോ​ഗി​ക കൈ​മാ​റ്റ​ത്തി​ന് മു​മ്പ് ര​ണ്ടാം​ഘ​ട്ട പ​രീ​ക്ഷ​ണം ഖ​ത്ത​ർ സ​മു​ദ്ര​ത്തി​ൽ ന​ട​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

Tags:    

Similar News