'എല്ലാം കണുന്നുണ്ട്' ; നിരോധിത വസ്തുക്കൾ ഖത്തറിലേക്ക് കടത്തുന്നവർക്ക് കർശന മുന്നറിയിപ്പ്

Update: 2024-06-10 08:15 GMT

വി​ഴു​ങ്ങി വ​ന്നാ​ലും എ​വി​ടെ ഒ​ളി​പ്പി​ച്ചു​ക​ട​ത്തി​യാ​ലും നി​രോ​ധി​ത വ​സ്തു​ക്ക​ളു​മാ​യി വ​ന്നാ​ൽ ഖ​ത്ത​ർ ക​സ്റ്റം​സി​ന്റെ ക​ണ്ണു​വെ​ട്ടി​ക്കാ​നാ​വി​ല്ല. ക​ഴി​ഞ്ഞ ദി​വ​സം ഹ​മ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ പി​ടി​കൂ​ടി​യ ല​ഹ​രി വ​സ്തു​ക്ക​ളും ഇ​തു ത​ന്നെ​യാ​ണ് സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്ന​ത്.

ല​ഹ​രി മ​രു​ന്നു​ക​ൾ ഗു​ളി​ക രൂ​പ​ത്തി​ലാ​ക്കി വി​ഴു​ങ്ങി​യെ​ത്തി​യ യാ​ത്ര​ക്കാ​ര​നെ ബോ​ഡി സ്കാ​നി​ങ്ങി​ലൂ​ടെ പി​ടി​കൂ​ടി​യ​പ്പോ​ൾ ആ​മാ​ശ​യ​ത്തി​നു​ള്ളി​ൽ ക​ണ്ടെ​ത്തി​യ​ത് ല​ഹ​രി മ​രു​ന്നി​ന്റെ കൂ​മ്പാ​രം. ഗു​ളി​ക രൂ​പ​ത്തി​ൽ പൊ​തി​ഞ്ഞ 80ഓ​ളം ക്യാ​പ്സ്യൂ​ളു​ക​ളാ​ണ് വ​യ​റ്റി​ൽ​ നി​ന്നും പി​ടി​കൂ​ടി​യ​ത്.

ഹെ​റോ​യി​നും ഷാ​ബു​വും ഉ​ൾ​പ്പെ​ടെ 610 ഗ്രാം ​വ​രു​മി​ത്. എ​ല്ലാ​ത്ത​ര​ത്തി​ലു​ള്ള ത​ട്ടി​പ്പും ല​ഹ​രി​ക്ക​ട​ത്തും ക​ള്ള​ക്ക​ട​ത്തും ത​ട​യാ​നു​ള്ള അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ൾ ഹ​മ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി ക​സ്റ്റം​സ് ജ​ന​റ​ൽ അ​തോ​റി​റ്റി ക​ഴി​ഞ്ഞ ദി​വ​സം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഈ ​സ​വി​ശേ​ഷ​മാ​യ അ​റ​സ്റ്റു​ണ്ടാ​യ​ത്. വി​മാ​ന​ത്താ​വ​ള സു​ര​ക്ഷ നി​ല​നി​ർ​ത്തു​ന്ന​തി​ലും ക​ള്ള​ക്ക​ട​ത്ത് ത​ട​യു​ന്ന​തി​ലും നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ​യും ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ര​ന്ത​ര ജാ​ഗ്ര​ത​യും വ​ലി​യ പ​ങ്കാ​ണ് വ​ഹി​ക്കു​ന്ന​തെ​ന്ന് ഹ​മ​ദ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ ക​സ്റ്റം​സ് മേ​ധാ​വി അ​ജാ​ബ് മ​ൻ​സൂ​ർ അ​ൽ ഖ​ഹ്താ​നി പ​റ​ഞ്ഞു.

Tags:    

Similar News