രാജ്യത്ത് ഈ വാരാന്ത്യം വരെ ശക്തമായ കാറ്റിന് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഈ അറിയിപ്പ് പ്രകാരം ഖത്തറിൽ 2023 ഡിസംബർ 26 മുതൽ വരുന്ന വാരാന്ത്യം വരെ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ഈ കാലയളവിൽ കടൽ പ്രക്ഷുബ്ധമാകുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
ഈ കാലയളവിൽ ഖത്തറിൽ ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റ് അനുഭവപ്പെടുമെന്നും, കടലിൽ മൂന്ന് മുതൽ എട്ട് അടിവരെ ഉയരത്തിൽ തിരമാലകൾക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ ദിവസങ്ങളിൽ കടലിൽ പോകുന്നത് ഒഴിവാക്കാൻ കാലാവസ്ഥാ അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
تحذير بحري برياح قوية وأمواج عالية حتى نهاية عطلة الأسبوع. #قطر
— أرصاد قطر (@qatarweather) December 26, 2023
Marine warning of strong winds and high seas until the coming weekend. #Qatar pic.twitter.com/M0vSgzPN3U