ഖത്തറിൽ ഈ ആഴ്ചയിലും മഴ തുടരാൻ ഇടയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം

Update: 2023-10-30 07:39 GMT

ഖത്തറിൽ ഈ ആഴ്ചയിലും മഴ തുടരാൻ സാധ്യതയുണ്ടെന്ന് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. രാജ്യത്തിന്റെ വിവിധ മേഖലകളിൽ ഈ വാരാന്ത്യത്തിൽ ഇടിയോട് കൂടിയ മഴയ്ക്കും, ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം നേരത്തെ അറിയിച്ചിരുന്നു. ഈ മഴ ഈ ആഴ്ച്ച വരെ തുടരാൻ സാധ്യതയുണ്ടെന്നാണ് നിലവിൽ കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരിക്കുന്നത്.

Tags:    

Similar News