ഖത്തറിൽ നാളെ മുതൽ ശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രത പുലർത്താൻ നിർദ്ദേശം

Update: 2023-04-12 11:00 GMT

ഖത്തറിൽ നാളെ മുതൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകി. ഇന്നലെ് വൈകീട്ടാണ് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം നാളെ മുതൽ ഖത്തറിൽ ഇടിയോട് കൂടിയ മഴ ലഭിക്കുന്നതിന് സാധ്യതയുണ്ട്. ഈ മഴ വാരാന്ത്യം അവസാനിക്കുന്നത് വരെ തുടരുമെന്നും കാലാവസ്ഥാ കേന്ദ്രം കൂട്ടിച്ചേർത്തു.

വാരാന്ത്യത്തിൽ വിവിധ മേഖലകളിൽ ഇടിയോട് കൂടിയ മഴയ്ക്കൊപ്പം പെട്ടെന്നുള്ള ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. പൊതുജനങ്ങളോട് ജാഗ്രത പുലർത്താൻ ഖത്തർ അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.

Tags:    

Similar News