സ്വയമേവ പ്രവർത്തിക്കുന്ന ഇ-ബസിന്റെ പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കി
സ്വയമേവ പ്രവർത്തിക്കുന്ന ഒരു ഇ-ബസിന്റെ പരീക്ഷണ ഓട്ടം ലുസൈൽ ബസ് ഡിപ്പോയിൽ വിജയകരമായി പൂർത്തിയാക്കിയതായി ഖത്തർ മൊവാസലാത് അറിയിച്ചു. 2024 ജനുവരി 15-നാണ് മൊവാസലാത് ഇക്കാര്യം അറിയിച്ചത്.ഏതാനം യാത്രക്കാരുമായാണ് ഈ സ്വയം പ്രവർത്തിക്കുന്ന ഇ-ബസ് പരീക്ഷണ ഓട്ടം നടത്തിയത്. ഖത്തർ ട്രാൻസ്‌പോർട്ട് മന്ത്രാലയത്തിന്റെ മേൽനോട്ടത്തിലായിരുന്നു ഈ പരീക്ഷണം.
ഇലക്ട്രിക്ക് ബസ് നിർമ്മാണ കമ്പനിയായ യുടോങ്ങുമായി ചേർന്നാണ് ഇ-ബസ് പരീക്ഷണ ഓട്ടം നടത്തിയത്. പടിപടിയായി രാജ്യത്തെ പൊതുഗതാഗത സംവിധാനങ്ങൾ ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കുന്നതിലേക്ക് മാറ്റുന്നത് ലക്ഷ്യമിട്ടാണ് ഈ നടപടി.
تحت إشراف وزارة المواصلات قامت شركة مواصلات ( كروه )، بالتعاون مع شركة يوتونج، بتجربة تشغيل قياسية ناجحة للحافلة الكهربائية ذاتية القيادة وعلى متنها عدد من الركاب في مستودع لوسيل للحافلات الكهربائية. #مواصلات #كهربائية #الإستدامة pic.twitter.com/Mtorjc0QvL
— Mowasalat Qatar (@mowasalatqatar) January 15, 2024