ഭരണഘടന ഭേദഗതി ; പൗ​രൻമാർക്കിടയിൽ ഹിതപരിശോധനയ്ക്ക് ആഹ്വാനം ചെയ്ത് ഖത്തർ അമീർ

Update: 2024-10-30 09:32 GMT

ഭ​ര​ണ​ഘ​ട​ന ഭേ​ദ​ഗ​തി സം​ബ​ന്ധി​ച്ച നി​ർ​ദേ​ശ​ങ്ങ​ളി​ൽ പൗ​ര​ന്മാ​ർ​ക്കി​ട​യി​ൽ ഹി​ത​പ​രി​ശോ​ധ​ന​ക്ക് ആ​ഹ്വാ​നം ചെ​യ്ത് ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽഥാ​നി. ന​വം​ബ​ർ അ​ഞ്ചി​ന് ന​ട​ക്കു​ന്ന ഹി​ത​പ​രി​ശോ​ധ​ന​യി​ൽ രാ​ജ്യ​ത്തെ 18 വ​യ​സ്സ് തി​ക​ഞ്ഞ മു​ഴു​വ​ൻ പൗ​ര​ന്മാ​രും പ​​ങ്കെ​ടു​ക്ക​ണ​മെ​ന്ന് ചൊ​വ്വാ​ഴ്ച ​പു​റ​പ്പെ​ടു​വി​ച്ച 87ആം ന​മ്പ​ർ ഉ​ത്ത​ര​വി​ൽ അ​മീ​ർ ആ​ഹ്വാ​നം ചെ​യ്തു.

രാ​വി​ലെ ഏ​ഴു മു​ത​ൽ രാ​ത്രി ഏ​ഴു മ​ണി​വ​രെ നീ​ളു​ന്ന ഹി​ത​പ​രി​ശോ​ധ​ന സു​ഗ​മ​മാ​യി ന​ട​ത്തു​ന്ന​തി​നാ​യി ആ​ഭ്യ​ന്ത​ര മ​​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ൽ പ്ര​ത്യേ​ക റ​ഫ​റ​ണ്ടം ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ക്കാ​നും അ​മീ​ർ നി​ർ​ദേ​ശി​ച്ചു. ഹി​ത​പ​രി​ശോ​ധ​ന​യു​ടെ ഫ​ലം 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ പ്ര​ഖ്യാ​പി​ക്കും.

ആ​ഭ്യ​ന്ത​ര മ​ന്ത്രി ചെ​യ​ർ​മാ​നാ​യു​ള്ള പൊ​തു ഹി​ത​പ​രി​ശോ​ധ​ന ക​മ്മി​റ്റി​യാ​വും തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

നീ​തി​ന്യാ​യ മ​ന്ത്രി, ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി, ശൂ​റാ കൗ​ൺ​സി​ൽ സ്പീ​ക്ക​ർ നി​ർ​ദേ​ശി​ക്കു​ന്ന കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ, ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി, സു​പ്രീം ജു​ഡീ​ഷ്യ​ൽ കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്റ് ​നി​ർ​ദേ​ശി​ക്കു​ന്ന ജ​ഡ്ജി, ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം തെ​ര​ഞ്ഞെ​ടു​പ്പ് വി​ഭാ​ഗം ഡ​യ​റ​ക്ട​ർ എ​ന്നി​വ​ർ അം​ഗ​ങ്ങ​ളാ​കും.

ഭ​ര​ണ​ഘ​ട​ന ഭേ​ദ​ഗ​തി സം​ബ​ന്ധി​ച്ച നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക് ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന ശൂ​റാ കൗ​ൺ​സി​ൽ അം​ഗീ​കാ​രം ന​ൽ​കി​യി​രു​ന്നു. ഇ​തി​ന്റെ തു​ട​ർ​ച്ച​യാ​യാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് അ​ഭി​പ്രാ​യം രേ​ഖ​പ്പെ​ടു​ത്താ​നു​ള്ള അ​വ​സ​ര​മാ​യി ഹി​ത​പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​ത്.

ശൂ​റാ കൗ​ൺ​സി​ലി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് സം​ബ​ന്ധി​ച്ച നി​ർ​ദേ​ശ​ങ്ങ​ളി​ലാ​ണ് പ്ര​ധാ​ന​മാ​യും ഭേ​ദ​ഗ​തി​യു​ള്ള​ത്. ര​ണ്ടാ​ഴ്ച മു​മ്പ് ന​ട​ന്ന കൗ​ൺ​സി​ലി​​ന്‍റെ 53ാമ​ത് വാ​ർ​ഷി​ക സ​മ്മേ​ള​ന​ത്തി​ൽ പ​​ങ്കെ​ടു​ത്തു​കൊ​ണ്ട് അ​മീ​ർ ഭ​ര​ണ​ഘ​ട​ന ഭേ​ദ​ഗ​തി​ക്ക് നി​ർ​ദേ​ശി​ച്ചി​രു​ന്നു. മൂ​ന്നി​ൽ ര​ണ്ട് അം​ഗ​ങ്ങ​ളെ വോ​ട്ടി​ങ്ങി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന നി​ല​വി​ലെ രീ​തി​ക്കു പ​ക​രം മു​ഴു​വ​ൻ അം​ഗ​ങ്ങ​ളെ​യും അ​മീ​രി ഉ​ത്ത​ര​വി​ലൂ​ടെ നേ​രി​ട്ട് നി​യ​മി​ക്കു​ന്ന വി​ധ​ത്തി​ൽ ഭ​ര​ണ​ഘ​ട​ന ഭേ​ദ​ഗ​തി ചെ​യ്യ​ണ​മെ​ന്ന​താ​യി​രു​ന്നു നി​ർ​ദേ​ശം.

2021ൽ ​ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ 45 അം​ഗ കൗ​ൺ​സി​ലി​ലെ 30 ​പേ​രെ വോ​ട്ടെ​ടു​പ്പി​ലൂ​ടെ​യും ശേ​ഷി​ച്ച 15 പേ​രെ അ​മീ​ർ നാ​മ​നി​ർ​ദേ​ശം വ​ഴി​യും തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ, ഇ​തു​സം​ബ​ന്ധി​ച്ച ആ​ർ​ട്ടി​ക്ൾ 77ലെ ​നി​യ​മ​ത്തി​ൽ ഭേ​ദ​ഗ​തി വ​രു​ത്തി​ക്കൊ​ണ്ടു​ള്ള ക​ര​ട് നി​ർ​ദേ​ശ​ത്തി​ന് ശൂ​റാ കൗ​ൺ​സി​ൽ ക​ഴി​ഞ്ഞ ദി​വ​സം അം​ഗീ​കാ​രം ന​ൽ​കി.

‘‘ശൂ​റാ കൗ​ൺ​സി​ലി​ൽ 45ൽ ​കു​റ​യാ​ത്ത അം​ഗ​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്കും, അം​ഗ​ങ്ങ​ളു​ടെ നി​യ​മ​നം അ​മീ​രി ഉ​ത്ത​ര​വി​ലൂ​ടെ പു​റ​പ്പെ​ടു​വി​ക്കും’’ എ​ന്നാ​ണ് ക​ര​ട് ഭേ​ദ​ഗ​തി നി​യ​മ​ത്തി​​ൽ നി​ർ​ദേ​ശി​ക്കു​ന്ന​ത്. ഭ​ര​ണ​ഘ​ട​ന ഭേ​ദ​ഗ​തി സം​ബ​ന്ധി​ച്ച് പ​ഠ​ന​ത്തി​ന് നി​യോ​ഗി​ച്ച പ്ര​ത്യേ​ക ക​മ്മി​റ്റി ത​യാ​റാ​ക്കി​യ ക​ര​ട് നി​ർ​ദേ​ശ​ങ്ങ​ൾ തി​ങ്ക​ളാ​ഴ്ച ചേ​ർ​ന്ന ശൂ​റാ കൗ​ൺ​സി​ൽ യോ​ഗം ഐ​ക​ക​ണ്ഠ്യേ​ന അം​ഗീ​ക​രി​ച്ചു.

Tags:    

Similar News