ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ ഫൈനലിൽ ഉപയോഗിക്കുന്ന ഔദ്യോഗിക പന്ത് പുറത്തിറക്കി
2024 ജനുവരി 12 മുതൽ ആരംഭിക്കാനിരിക്കുന്ന ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ ഫൈനൽ മത്സരത്തിൽ ഉപയോഗിക്കുന്ന ഔദ്യോഗിക പന്ത് ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ പുറത്തിറക്കി. 2023 ഡിസംബർ 20-നാണ് AFC ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ ഫൈനൽ മത്സരത്തിൽ VORTEXAC23+ എന്ന പന്തായിരിക്കും ഉപയോഗിക്കുന്നതെന്നാണ് കോൺഫെഡറേഷൻ അറിയിച്ചിരിക്കുന്നത്.
Glory blooms in golden dreams
— #AsianCup2023 (@afcasiancup) December 20, 2023
Introducing VORTEXAC23+, the Official Match Ball of the AFC Asian Cup Qatar 2023™ Final⚽ Hayya Asia!
#VORTEXAC23+ #AsianCup2023 #OfficialFinalMatchBall #LeaveYourMark pic.twitter.com/Mr0T3oEmIS
AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിൽ ഉപയോഗിക്കുന്ന VORTEXAC23 എന്ന ഔദ്യോഗിക പന്തിന്റെ രൂപകൽപ്പന അടിസ്ഥാനമാക്കിയാണ് ഫൈനൽ മത്സരത്തിനുള്ള ഈ പന്ത് ഒരുക്കിയിരിക്കുന്നത്.2024 ഫെബ്രുവരി 10-നാണ് AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ ഫൈനൽ മത്സരം. ഫൈനൽ മത്സരത്തിനുള്ള VORTEXAC23+ എന്ന പന്തിന്റെ സ്വർണ്ണവർണ്ണം ഖത്തറിലെ മരുഭൂപ്രദേശങ്ങളിൽ കാണുന്ന മണലിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പന്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.