ഖത്തറിൽ 3ജി ടെലികമ്മ്യൂണിക്കേഷൻ സേവനങ്ങൾ അവസാനിപ്പിക്കുന്നു

Update: 2024-08-22 09:41 GMT

മൊ​ബൈ​ൽ, ഇ​ന്റ​ർ​നെ​റ്റ്​ സേ​വ​ന​ങ്ങ​ളി​ൽ ഏ​താ​നും വ​ർ​ഷം​മു​മ്പ്​ വ​രെ നാ​യ​ക​നാ​യി​രു​ന്ന മൂ​ന്നാം ത​ല​മു​റ (3ജി) ​ടെ​ലി ക​മ്യൂ​ണി​ക്കേ​ഷ​ൻ സേ​വ​ന​ങ്ങ​ൾ വി​ര​മി​ക്കാ​ൻ ഒ​രു​ങ്ങു​ന്നു.

2025 ഡി​സം​ബ​ർ 31ഓ​ടെ രാ​ജ്യ​ത്തെ മു​ഴു​വ​ൻ 3ജി ​ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ സേ​വ​ന​ങ്ങ​ളും അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന്​ ഖ​ത്ത​ർ ക​മ്യൂ​ണി​ക്കേ​ഷ​ൻ റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി (സി.​ആ​ർ.​എ) ആ​വ​ശ്യ​പ്പെ​ട്ടു. ബ​ന്ധ​പ്പെ​ട്ട അ​തോ​റി​റ്റി​ക​ളു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച​തി​നു ശേ​ഷ​മാ​ണ് തീ​രു​മാ​നം.

അ​തി​വേ​ഗ​വും, കാ​ര്യ​ക്ഷ​മ​ത​യു​മു​ള്ള 4ജി, 5​ജി സേ​വ​ന​ങ്ങ​ൾ സ​ജീ​വ​മാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ്​ കാ​ല​ഹ​ര​ണ​പ്പെ​ട്ട മൂ​ന്നാം ത​ല​മു​റ​ക്ക്​ റി​ട്ട​യ​ർ​മെൻറ്​ ന​ൽ​കു​ന്ന​ത്. ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ളും അ​ഭി​ലാ​ഷ​ങ്ങ​ളും നി​റ​വേ​റ്റു​ന്ന നൂ​ത​ന​വും വി​ശ്വ​സ​നീ​യ​വു​മാ​യ സേ​വ​ന​ങ്ങ​ൾ ഉ​റ​പ്പാ​ക്കി രാ​ജ്യ​ത്തെ ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ സേ​വ​ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​രം വ​ർ​ധി​പ്പി​ക്കാ​നു​ള്ള സി.​ആ​ർ.​എ​യു​ടെ ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി​യെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

സി.​ആ​ർ.​എ​യു​ടെ ഉ​ത്ത​ര​വ് പ്ര​കാ​രം ഉ​രീ​ദു ഖ​ത്ത​ർ ക്യു.​പി.​എ​സ്.​സി, വോ​ഡ​ഫോ​ൺ ഖ​ത്ത​ർ ക്യു.​പി.​എ​സ്.​സി എ​ന്നീ സേ​വ​ന ദാ​താ​ക്ക​ൾ നി​ശ്ചി​ത സ​മ​യ​പ​രി​ധി​ക്കു​ള്ളി​ൽ മൂ​ന്നാം ത​ല​മു​റ സേ​വ​ന​ങ്ങ​ൾ നി​ർ​ത്ത​ലാ​ക്കും. നാ​ലാം ത​ല​മു​റ (4ജി, ​എ​ൽ.​ടി.​ഇ4), അ​ഞ്ചാം ത​ല​മു​റ (5ജി) ​ശൃം​ഖ​ല​ക​ളു​ടെ സേ​വ​നം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​മാ​യി നി​ല​വി​ലു​ള്ള റേ​ഡി​യോ സ്‌​പെ​ക്ട്രം ഉ​റ​വി​ട​ങ്ങ​ളു​ടെ പ​ര​മാ​വ​ധി ഉ​പ​യോ​ഗ​മാ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

കാ​ല​ഹ​ര​ണ​പ്പെ​ട്ട ടെ​ക്‌​നോ​ള​ജി​ക​ൾ പി​ൻ​വ​ലി​ക്കാ​നു​ള്ള സി.​ആ​ർ.​എ​യു​ടെ ശ്ര​മ​ങ്ങ​ൾ​ക്കൊ​പ്പം, 5ജി ​ശൃം​ഖ​ല​ക​ളു​ടെ വി​ക​സ​ന​ത്തി​നും വി​പു​ലീ​ക​ര​ണ​ത്തി​നും വേ​ണ്ടി ര​ണ്ട് സേ​വ​ന ദാ​താ​ക്ക​ളെ അ​വ​രു​ടെ നി​ക്ഷേ​പം വ​ർ​ധി​പ്പി​ക്കാ​നും ഈ ​തീ​രു​മാ​നം പ്ര​യോ​ജ​ന​പ്പെ​ടും.

ആ​വ​ശ്യ​മാ​യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തും 4ജി ​സാ​ങ്കേ​തി​ക​വി​ദ്യ​ക്ക് അ​നു​യോ​ജ്യ​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്ക് അം​ഗീ​കാ​രം ന​ൽ​കു​മ്പോ​ൾ ത​ന്നെ, ര​ണ്ട്, മൂ​ന്ന് ത​ല​മു​റ സാ​ങ്കേ​തി​ക​വി​ദ്യ​ക​ളെ മാ​ത്രം തു​ണ​ക്കു​ന്ന മൊ​ബൈ​ൽ ഫോ​ണു​ക​ളു​ടെ ഇ​റ​ക്കു​മ​തി നി​രോ​ധി​ക്കാ​നും സി.​ആ​ർ.​എ തീ​രു​മാ​നി​ച്ചു.

Tags:    

Similar News