ഖത്തറിന്റെ കയറ്റുമതിയുടെ 14 ശതമാനവും ഇന്ത്യയിലേക്ക്

Update: 2022-12-17 08:44 GMT


ഖത്തർ : ഖത്തറിൽ നിന്നും ഇന്ത്യയിലേക്കുള്ള ഇറക്കുമതി വർധിക്കുന്നു. ഖത്തറിന്റെ സ്വകാര്യമേഖലയിൽ നിന്നും ഏറ്റവും കൂടുതൽ ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്ന മൂന്നാമത്തെ രാജ്യം കൂടിയാണ് ഇന്ത്യ. ഈ വർഷം ഏകദേശം 131.079 കോടി റിയാലിന്റെ ഉൽപന്നങ്ങളാണ് ഖത്തർ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തത്. ഖത്തറിന്റെ മൊത്തം കയറ്റുമതിയുടെ 14 ശതമാനമാണിത്.

ഖത്തറിൽ നിന്നുള്ള ആകെ കയറ്റുമതിയുടെ 16.1 ശതമാനവുമായി ഒമാൻ ആണ് ഒന്നാമത്-150.669 കോടി റിയാൽ. രണ്ടാം സ്ഥാനത്ത് നെതർലൻഡ് (133.175 കോടി റിയാൽ), ചൈന നാലാം സ്ഥാനത്താണ് (61.69 കോടി റിയാൽ). ആകെ കയറ്റുമതിയിൽ 79.7 ശതമാനവും ഇന്ത്യ ഉൾപ്പെടെയുള്ള 10 രാജ്യങ്ങളിലേക്കാണ്. 747.172 കോടി റിയാലിന്റെ ഉൽപന്നങ്ങൾ. രാജ്യത്തിന്റെ സ്വകാര്യമേഖല കയറ്റുമതിയുടെ ആകെ മൂല്യം ഏകദേശം 937.826 കോടി റിയാലാണ്. സ്വകാര്യമേഖലയുടെ ഏഷ്യയിലേക്കുള്ള കയറ്റുമതിയിൽ പുരോഗതി രേഖപ്പെടുത്തി. 337.544 കോടി റിയാൽ മൂല്യം വരുമിത്. രാജ്യത്തിന്റെ ആകെ സ്വകാര്യ കയറ്റുമതിയുടെ 35.99 ശതമാനം.

Similar News