ദേശീയ ദിനം ; വാഹന ഉടമകൾക്ക് നിബന്ധനകൾ നൽകി ഖത്തർ

Update: 2022-12-16 10:08 GMT


നിബന്ധകൾ ദോഹ : ഖത്തർ ദേശീയ ദിനാഘോഷങ്ങൾ ആരംഭിച്ച് കഴിഞ്ഞു. ആഘോഷങ്ങളോടനുബന്ധിച്ച് വാഹന ഉടമകൾ പാലിക്കേണ്ട നിബന്ധനളും ആഭ്യന്തരമന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. ആഘോഷങ്ങളുടെ ഭാഗമായി 10 ദിവസത്തേക്ക് വാഹന ഉടമകൾ നിബന്ധനകൾ പാലിക്കേണ്ടതായുണ്ട്. ലോകത്തെ മുഴുവൻ ഹരം കൊള്ളിച്ചുകൊണ്ട് ഫുട്‌ബോൾ മാമാങ്കത്തിന്റെ ഫൈനൽ നടക്കുന്ന ദിവസമായ ഡിസംബർ 18 ന് ഖത്തറിൽ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഔദ്യോഗിക അവധിയായിരിക്കും. ഈ വര്‍ഷം ഫിഫ ഫുട്‍ബോള്‍ ലോകകപ്പ് ഫൈനല്‍ മത്സരം കൂടി നടക്കുകയാണ്. ഇത്തവണ ഖത്തർ ദേശീയ ദിനമാഘോഷിക്കുമ്പോൾ ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്നുള്ളവരും സാക്ഷിയായിരിക്കും.

വാഹന ഉടമകൾ പാലിക്കേണ്ട നിബന്ധനകൾ

*ഡിസംബർ 15 നും 25നും ഇടയിൽ കാറുകളും മറ്റു വാഹനങ്ങളും നിബന്ധനകൾ പാലിച്ചു വേണം അലങ്കരിക്കാൻ.

*ഇതുപ്രകാരം വാഹനങ്ങളുടെ വിൻഡ് ഷീൽഡിൽ ടിന്റ് പാടില്ല.

*വാഹനത്തിന്റെ നിറം മാറ്റരുത്.

*വാഹനത്തിന്റെ മുൻപിലേയും പിറകിലേയും നമ്പർ പ്ലേറ്റ് മറയ്ക്കുന്ന വിധത്തിൽ അലങ്കാരങ്ങൾ പാടില്ല.

*യാത്രക്കാരിൽ ആരെയും ഡോറിലൂടെ പുറത്തേക്ക് ചാരി നിൽക്കാനും അനുവദിക്കില്ലെന്നും വ്യവസ്ഥകളിൽ പറയുന്നു.

Similar News