ഖത്തറിന് തണുക്കുന്നു, മഞ്ഞ് മഴയിൽ കുളിർന്ന് ആരാധകരും

Update: 2022-12-13 10:23 GMT


ദോഹ ; ഖത്തർ ശൈത്യ കാലത്തെ വരവേറ്റു കഴിഞ്ഞു . ലോക കപ്പ് ചൂടിന് കുളിരേകിക്കൊണ്ട് ഖത്തറിൽ ഇന്നലെ മഞ്ഞു മഴ പെയ്തു. ഇത്തവണത്തെ ശൈത്യകാലത്തെ രാജ്യംവരവേറ്റത് ലോകമെമ്പാടുമുള്ള ഫുട്‌ബോൾ ആരാധകരോടൊപ്പമാണ്. ആവേശങ്ങൾക്കും ആരവങ്ങൾക്കുമൊപ്പം മഞ്ഞു മഴ പെയ്തത് കാണികളിൽ കൗതുകമുണർത്തി. ഇന്നലെ പകൽ രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില 12 ഡിഗ്രി സെൽഷ്യസും കൂടിയ താപനില 24 ഡിഗ്രി സെൽഷ്യസുമാണ്. തുറായന, സുഡാൻതിലെ, എന്നിവിടങ്ങളിൽ ആണ് ഏറ്റവും കുറവ് താപനില രേഖപ്പെടുത്തിയത്: 12 ഡിഗ്രി സെൽഷ്യസ്. മിസൈദ് (13), വക്ര (16), ദോഹ എയർപോർട്ട് (18), ഖത്തർ ഉനി (17), അൽഖോർ (14), കരാന (14), അബു സമ്ര (16), ഗുവൈരിയ (16) എന്നിങ്ങനെയായിരുന്നു ഇന്നലെ മറ്റിടങ്ങളിൽ രേഖപ്പെടുത്തിയ താപനില.

ദോഹ നഗരത്തിൽ ഇന്നത്തെ കൂടിയ താപനില 25 ഡിഗ്രി സെൽഷ്യസും കുറവ് 17 ഡിഗ്രി സെൽഷ്യസും ആയിരിക്കും. അൽ വക്ര, മിസൈദ്, അൽഖോർ, അൽ റുവൈസ്, ദുഖാൻ, അബു സമ്ര എന്നിവിടങ്ങളിൽ 13നും 20 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും താപനില. കാറ്റിന്റെ വേഗം മണിക്കൂറിൽ 5നും 15 നോട്ടിക്കൽ മൈലിനും ഇടയിലായിരിക്കും..

Similar News