ഖത്തറിൽ മലയാളി ബാലിക സ്കൂൾബസ്സിനുള്ളിൽ മരണപ്പെട്ട സംഭവത്തിൽ അന്വേഷണം

Update: 2022-09-12 07:36 GMT

ദോഹയിൽ പിറന്നാൾ ദിനത്തിൽ സ്കൂൾബസിൽ ഇരുന്ന് ഉങ്ങിയതിനെ തുടർന്ന് മരണമടഞ്ഞ മലയാളി ബാലികയുടെ മരണത്തിൽ അന്വേഷണം പ്രഖ്യാപിച്ചു. അല്‍ വക്രയിലെ സ്പ്രിങ്ഫീല്‍ഡ് കിന്റര്‍ഗാര്‍ട്ടനിലെ മിൻസായെന്ന kg 1 വിദ്യാർത്ഥിനിയാണ് ബസുകാരുടെ അശ്രദ്ധമൂലം മരണപ്പെട്ടത്.

സ്കൂൾബസ്സിൽ കയറിയശേഷം ഉറങ്ങിപ്പോയ കുഞ്ഞിനെ ശ്രദ്ധിക്കാതെ ബസ് ജീവനക്കാർ വാഹനം പാർക്കിങ്ങിലിട്ട് ലോക്കുചെയ്യുകയായിരുന്നു. ഉച്ചയോടെ വിദ്യാർത്ഥികളെ തിരികെ വീട്ടിലെത്തിക്കാൻ വാഹനം പുറത്തെടുത്തപ്പോഴാണ് മിർസ ബസിൽ അബോധാവസ്ഥയിൽ കിടക്കുന്നത് ബസ് ജീവനക്കാർ ശ്രദ്ധിക്കുന്നത്. കടുത്ത ചൂടിൽ ബസിനുള്ളിൽ അകപ്പെട്ട കുഞ്ഞിനെ ഉടൻ ആശുപത്രിൽ എത്തിച്ചുവെങ്കിലും രക്ഷിക്കുവാൻ സാധിച്ചില്ല.കുട്ടികളുടെ സുരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നും, സംഭവത്തിൽ കുറ്റക്കാർക്കെതിരെ സ്കൂൾ കർശന നടപടിയെടുക്കുമെന്ന് അറിയിച്ചു. അതേസമയം കേസിൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.

ചിങ്ങവനം കൊച്ചുപറമ്പിൽ അഭിലാഷ് ചാക്കോയുടെ മകൾ മിൻസയാണ് ദാരുണമായി പിറന്നാൾ ദിനത്തിൽ മരണപ്പെട്ടത്. സ്കൂൾ അധികൃതരും, പ്രവാസലോകവും കുഞ്ഞു മിർസയുടെ മരണത്തിന്റെ ഞെട്ടത്തിലാണ്. ശനിയാഴ്ച രാത്രിയിൽ നടന്ന പിറന്നാൾ ആഘോഷങ്ങളുടെ സന്തോഷത്തിൽ നിറഞ്ഞ പുഞ്ചിരിയോടെ സ്കൂളിലേക്ക് പോയ മിർസയുടെ വേർപാടിൽ തളർന്നു പോയിരിക്കുകയാണ് കുടുംബം. മിൻസക്ക് സുഖമില്ലെന്നും ഉടൻ സ്കൂളിൽ എത്തണമെന്നും ലഭിച്ച സന്ദേശത്തെ തുടർന്ന് പിതാവ് അഭിലാഷ് സ്കൂളിൽ എത്തുന്നതിനു മുൻപേ മിർസയെ സ്കൂൾ അധികൃതർ ആശുപത്രിയിൽ എത്തിക്കുകയും മരണം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

2010 ല്‍ സമാനമായ സംഭവം ഉണ്ടായതിനെ തുടര്‍ന്ന് സ്‌കൂള്‍ ബസുകളില്‍ വിദ്യാർഥികളെ രാവിലെ സ്‌കൂളിലേയ്ക്ക് ഇറക്കിയ ശേഷവും ഉച്ചയ്ക്ക് തിരികെ വീട്ടിലേയ്ക്ക് എത്തിച്ച ശേഷവും ബസിനുള്ളില്‍ കുട്ടികള്‍ ഉണ്ടോയെന്ന് സൂക്ഷ്മമായി പരിശോധിച്ച ശേഷമേ വാഹനം ലോക്ക് ചെയ്യാവൂ എന്ന് വിദ്യാഭ്യാസ മന്ത്രാലയം ആവര്‍ത്തിച്ച്

നിര്‍ദേശം നല്‍കുന്നുണ്ട്. ഇക്കാര്യത്തില്‍ സ്‌കൂള്‍ അധികൃതരുടെ കര്‍ശന വേണമെന്നും നിര്‍ദേശങ്ങള്‍ ഉണ്ടെന്നിരിക്കെയാണ് കുഞ്ഞു കുഞ്ഞു മിന്‍സയുടെ ദാരുണ അന്ത്യം

അല്‍ വക്ര ആശുപത്രിയിലെ പോസ്റ്റുമാര്‍ട്ടം ഉള്‍പ്പെടെയുള്ള ഔദ്യോഗിക നടപടികള്‍ക്ക് ശേഷം കുഞ്ഞു മിന്‍സയെ കോട്ടയം ചിങ്ങവനത്തേയ്ക്ക് കൊണ്ടുപോകും. മിന്‍സയുടെ സഹോദരി മീഖ എംഇഎസ് ഇന്ത്യന്‍ സ്‌കൂള്‍ 2-ാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസിയിലെ സീനിയര്‍ ഗ്രാഫിക് .ഡിസൈനര്‍ ആണ് പിതാവ് അഭിലാഷ് ചാക്കോ. സൗമ്യയാണ് മാതാവ്.

Tags:    

Similar News