ലോകകപ്പ് ; കരമാർഗമെത്തുന്ന വാഹനങ്ങൾ അതിർത്തിവരെ

Update: 2022-09-10 11:25 GMT

ലോക കപ്പിനോടനുബന്ധിച്ച് കരമാർഗ്ഗം വഴി ഖത്തറിലേക്ക് എത്തുന്ന കാണികളുടെ അതിർത്തി വഴിയുള്ള പ്രവേശന നടപടികൾ സംബന്ധിച്ച കോ -ഓർഡിനേഷൻ യോഗത്തിനു സമാപമമായി. ഖത്തറിലേക്ക് എത്തുന്ന കാണികൾ വാഹനങ്ങൾ അതിർത്തിയായ അബുസംറയിൽ പാർക്ക് ചെയ്യണമെന്ന് പ്രാദേശിക സംഘാടകരായ സുപ്രിം കമ്മിറ്റീ ഫോർ ഡെലിവറി ആൻഡ് ലെഗസി അറിയിച്ചു. അതിർത്തിയിൽ പാർക്ക് ചെയ്യാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്നും സുപ്രീം കമ്മിറ്റി വ്യക്തമാക്കി. അതേസമയം പ്രത്യേക സാഹചര്യങ്ങളിൽ പ്രത്യേക അനുമതിയോടെ വാഹനങ്ങൾക്ക് ഖത്തറിലേക്ക് പ്രവേശിക്കാമെന്നും വാഹനങ്ങൾ പാർക്ക് ചെയ്യുന്ന്നതിനാവശ്യമായ മുൻ‌കൂർ ബുക്കിംഗ് ഒക്‌ടോബർ 15 മുതൽ നിലാവിൽവരുമെന്നും സംഘാടകർ അറിയിച്ചു. പാസ്സ്പോർട് ഫോർ പോർട്സ് അഫേഴ്‌സ് അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ സ ഈദ് ബിൻ ബന്ദർ അൾസൂരിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘത്തെ സ്വാഗതം ചെയ്യുന്നുവെന്നും ലോക കപ്പ് വേളയിൽ കരമാർഗമുള്ള ഗതാഗതം സുഗമമാക്കുന്നതിന് കോർഡിനേഷൻ യോഗം സഹായിക്കുമെന്നും ബോർഡർ പാസ്പോര്ട്ട് വിഭാഗം മേധാവി ബ്രിഗേഡിയർ ജനറൽ നാസർ ബിൻ അബ്ദുല്ല അൽഥാനി യോഗത്തിൽ വ്യക്തമാക്കി.

Tags:    

Similar News