സലാല ഫെസ്റ്റിവലിന് വ്യാഴാഴ്ച തുടക്കമാകും

Update: 2024-06-19 11:06 GMT

ഖരീഫ് സീസണിൻറെ ഭാഗമായി നടക്കുന്ന സലാല ഫെസ്റ്റിവലിന് വ്യാഴാഴ്ച തുടക്കമാകും. പതിവിലും വ്യത്യസ്ഥമായി ഈ വർഷം 90 ദിവസം നീണ്ടുനിൽക്കുന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. കഴിഞ്ഞ വർഷങ്ങളിൽ ഇത് 45 ദിവസങ്ങളിലായായിരുന്നു നടത്തിയിരുന്നത്. അതുകൊണ്ടുതന്നെ ഇപ്രാവശ്യം കൂടുതൽ സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കാനാകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. കൂടുതൽ ആളുകളെ ഉൾക്കൊള്ളുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനുളള പ്രവർത്തനങ്ങളും ഇതിനോടകം തന്നെ അധികൃതർ നടപ്പാക്കിയിട്ടുണ്ട്.

പെ​രു​ന്നാ​ൾ അ​വ​ധി​യാ​യ​തി​നാ​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ സ​ഞ്ചാ​രി​ക​ൾ ഇ​വി​ടേ​ക്ക്​ ഒ​ഴു​കും. നി​ല​വി​ലു​ള്ള​തി​നോ​ടൊ​പ്പം പു​തി​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്കും ടൂ​റി​സം ഫെ​സ്റ്റി​വ​ൽ പ​രി​പാ​ടി​ക​ൾ വ്യാ​പി​പ്പി​ക്കും. അ​ൽ മു​റൂ​ജ് തി​യേ​റ്റ​റി​ലും മ​റ്റും ന​ട​ക്കു​ന്ന ഒ​മാ​നി, അ​റ​ബ് ക​ലാ​ക​ച്ചേ​രി​ക​ൾ​ക്കൊ​പ്പം അ​ന്താ​രാ​ഷ്‌​ട്ര പ​രി​പാ​ടി​ക​ൾ ഇ​ത്തീ​ൻ സ്ക്വ​യ​റി​ൽ ന​ട​ക്കും. ഇ​ത്തീ​ൻ സ്ക്വ​ക​യ​റി​ൽ സ്‌​പോ​ർ​ട്‌​സ് ച​ല​ഞ്ച് ഫീ​ൽ​ഡ്, ലൈ​റ്റ് ആ​ൻ​ഡ് ലേ​സ​ർ ഷോ​ക​ൾ, സ​ന്ദ​ർ​ശ​ക സേ​വ​ന​ങ്ങ​ൾ എ​ന്നി​വ ഉ​ൾ​ക്കൊ​ള്ളു​ന്ന പു​തി​യ​തും ആ​ക​ർ​ഷ​ക​വു​മാ​യ കാ​ര്യ​ങ്ങ​ളാ​യി​രി​ക്കും ഒ​രു​ക്കു​ക.

Tags:    

Similar News